Advertisement

സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

July 17, 2021
Google News 0 minutes Read

കൊവിഡ്‌ പ്രതിസന്ധി മൂലം ആരോഗ്യ സംരക്ഷണം ഏറെ വെല്ലുവിളികൾ നേരിടുകയാണ്. മികച്ച ജീവിതശൈലിയും ഭക്ഷണ രീതിയും ഒരു പരിധി വരെ നമ്മുക്ക് പ്രതിരോധ ശേഷി നൽകും. ഈ മഹാമാരി കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. എല്ലാ കോശങ്ങളുടെയും പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് പലതരം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഒപ്പം ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ശക്തമായി ബിലനിർത്തുകയും വേണം. സ്ത്രീകൾ ഉറപ്പായും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

പയർ

ബീൻസ്, പയർവർഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷക ഗുണങ്ങളെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി തുടങ്ങിയ മറ്റ് പല പോഷകങ്ങയുടെയും സമൃദ്ധമായ ഉറവിടം കൂടിയാണത്. സുസ്ഥിര ഊർജത്തിന്റെ ഒരു നല്ല ഉറവിടം കൂടിയാണ് പയർ. ഹൈപ്പോതൈറോയിഡിസത്തിൻറെ ക്ഷീണത്തിനെതിരെ ഉപയോഗിക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് പയർ. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളെസ്ട്രോൾ മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം നിലനിർത്താനും പയർ സഹയിക്കുന്നു.

പപ്പായ

ആന്റി ഓക്സിഡന്റുകളും ബീറ്റ പ്രോടീനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായ. പപ്പായയിൽ കാണപ്പെടുന്ന ഒരു ആന്റി ഓക്സിഡന്റാണ്‌ ലൈകോപീൻ. ഇത് സെർവിക്കൽ ക്യാൻസർ, സ്തനാർബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും. രക്ത സമ്മർദ്ദം, കൊളെസ്ട്രോൾ തുടങ്ങിയവ ആരോഗ്യകരമായ രീതിയിൽ നിലനിർത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും ഒഴിവാക്കാനാകും.

ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച്

സിട്രസ് പഴങ്ങളായ മുന്തിരി, ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവ ഫ്ലേവനോയ്ഡുകളുടെ സമൃദ്ധമായ ഒരു ഉറവിടമാണ്. ഇത് സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ആർത്തവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കുകയാണ് സിട്രസ് പഴങ്ങൾ ചെയ്യുന്നത്.

ശതാവരി

ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഒരു ഉത്തമ ഭക്ഷണമാണ് ശതാവരി. ഇതിന്റെ ഇലയും കിഴങ്ങും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാനാകും. ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചമ്മത്തിലെ ചുളുവുകളെ മറ്റും ഇത് തടയുന്നു. അസ്ഥികളുടെ ബലത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയും ശതാവരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു.

കാബേജ്

ഒരു സ്ത്രീയ്ക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിൻ കെ പകുതിയിലേറെ കാബേജിൽ അടങ്ങിയിരിക്കുന്നു. ഇത് ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കാനും, അസ്ഥികളുടെ ബലത്തിനും ഉത്തമമായ ഒന്നാണ് കാബേജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here