ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ട അവസ്ഥ; വിമര്‍ശനവുമായി സുപ്രിംകോടതി

ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സുപ്രിംകോടതി ആക്ഷേപം. ഉത്തരവുകള്‍ കെെമാറാന്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി വ്യതമാക്കവേ ആണ് സുപ്രിം കോടതിയുടെ പരാമര്‍ശം.
ഒച്ച് പോലെ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ സംവിധാനത്തെ ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് നീതിയുടെ വേഗത്തിലുള്ള നിര്‍വഹണത്തെ തടസപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിമര്‍ശനം. വേഗത്തില്‍ സുരക്ഷിതമായി ഉത്തരവുകള്‍ കൈമാറാന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനത്തിന്റെ നിര്‍ദേശം നല്‍കാന്‍ സെക്രട്ടറി ജനറലിന്റെ നേത്യത്വത്തില്‍ ഉള്ള സമിതിക്ക് രൂപം നല്‍കി.
Story Highlights: supreme court, bail order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here