Advertisement

കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല

July 18, 2021
Google News 2 minutes Read
aaron finch miss series

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്നാണ് ഫിഞ്ച് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടി-20 പരമ്പരക്കിടെയാണ് താരത്തിനു പരുക്കേറ്റത്. നിരവധി മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതുകൊണ്ട് തന്നെ ഫിഞ്ച് പരുക്കേറ്റ് പുറത്താകുന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും.

ടി-20 പരമ്പരയിൽ 1-4ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര വിജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഫിഞ്ചിൻ്റെ അഭാവം മുൻ ലോക ചാമ്പ്യന്മാരെ പിന്നോട്ടടിക്കും. ഫിഞ്ച് പുറത്തായാൽ പകരം ക്യാപ്റ്റനെ കണ്ടെത്തുക എന്നതും ഓസ്ട്രേലിയക്ക് തലവേദനയാകും. ടി-20 പരമ്പരയിൽ മാത്യു വേഡ് ആയിരുന്നു ഓസ്ട്രേലിയയുടെ ഉപനായകൻ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഏകദിനത്തിൽ കളിച്ചിട്ടില്ലാത്ത വേഡിനെ നായക സ്ഥാനം ഏല്പിച്ചേക്കില്ല. ആഭ്യന്തര ക്രിക്കറ്റിൽ നായകനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള മോയിസസ് ഹെൻറിക്കസ് ടീമിന നയിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Story Highlights: aaron finch may miss west indies odi series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here