Advertisement

മുഖത്തെ കറുത്തപാടുകൾ അകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

July 18, 2021
Google News 1 minute Read

തിളക്കമുള്ളതും അതോടൊപ്പം ആരോഗ്യം ഉള്ളതുമായ ഒരു ചർമ്മ വ്യവസ്ഥിതി കൈവശപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഏവരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖ സൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം;

  • മുട്ടയുടെ വെള്ളയും നാല് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
  • രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.
  • രണ്ട് മുട്ടയുടെ വെള്ളയും കാൽ കപ്പ് തക്കാളി നീരും ഒരു സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നന്നയി മിക്സ് ചെയ്‌ത്‌ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
  • രണ്ട് ടീ സ്പൂൺ കടലമാവ് മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടീ സ്പൂൺ നാരങ്ങാ നീര് കൂടി ചേർക്കുക. ഇത് മുഖത്ത് പുരട്ടിയതിന് 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. എണ്ണ മായം നീക്കം ചെയ്യാൻ ഇത് മികച്ചൊരു ഫേസ് പാക്കാണ്.
  • ഒരു മുട്ടയുടെ വെള്ള, ഒരു ടീ സ്പൂൺ പാൽ, ഒരു ചെറിയ കാരറ്റ് പേസ്റ്റാക്കിയത് എന്നിവ യോജിപ്പിക്കുക. മുഖം നന്നയി വൃത്തിയാക്കിയ ശേഷം വേണം ഈ പാക്കിടാൻ. 15 – 20 മിനിറ്റ് നേരം വരെ ഇത് ഉണങ്ങാൻ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here