Advertisement

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർമാരിൽ ഒരാൾ; കഡംബിനി ഗാംഗുലിയെ ആദരിച്ച് ഗൂഗിൾ

July 18, 2021
Google News 0 minutes Read

കഡംബിനി ഗാംഗുലി, പേര് കേൾക്കുമ്പോൾ അത്ര സുപരിചിത അല്ല. എന്നാൽ ഇന്ത്യൻ മെഡിക്കൽ ലോകത്ത് വളരെ വലിയ ആരാധക വൃത്തം തന്നെ കഡംബിനി ഗാംഗുലിക്കുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന കഡംബിനി, ഇന്ത്യൻ മെഡിക്കൽ രംഗത്തെ തന്നെ മാറ്റി മറിച്ച ഒരു പ്രമുഖയാണ്. ഇന്ന് കഡംബിനി ഗാംഗുലിയുടെ 160 ആം ജന്മദിനമാണ്. കഡംബിനിയോടുള്ള ആദര സൂചകമായി ഗൂഗിൾ ഡൂഡിൽ ഈ ദിവസം ആഘോഷിക്കുകയാണ്.

ഒരു ഡോക്ടർ എന്ന നിലയിൽ മാത്രമല്ല ഗൂഗിൾ കഡംബിനിയെ ആദരിക്കുന്നത്. അവരുടെ ഇടപെടലുകൾ മൂലം ഇന്ത്യയിലെ സ്ത്രീകൾക്കായി സാംസ്‌കാരിക സാമൂഹിക മേഖലയിൽ ഉടലെടുത്ത മാറ്റങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ കഡംബിനിയുടെ ജന്മദിനം ആഘോഷിക്കുന്നത്.

ഇന്ത്യയിലെ മെഡിക്കൽ രംഗത്ത് ചരിത്രപരമായ മുന്നേറ്റം കാഴ്ചവച്ച ഒരു പ്രമുഖയായിരുന്നു കഡംബിനി. കൽക്കട്ട മെഡിക്കൽ കോളേജിൽ ആദ്യമായി മെഡിക്കല വിദ്യാഭ്യാസം നേടിയ ഇന്ത്യൻ വനിതയാണ് കഡംബിനി. 1984ൽ കൽക്കട്ട മെഡിക്കൽ കോളേജിൽ കഡംബിനി പ്രവേശിക്കുന്നതിന് മുമ്പ് ഒരു ഇന്ത്യൻ വനിതയെയും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. കഡംബിനിക്കൊപ്പം ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നവോത്ഥാനത്തിനായി പ്രവർത്തിച്ച മറ്റൊരു വനിതയും കൂടിയാണ് ആനന്ദി ഗോപാൽ ജോഷി. ഇരുവരും ചേർന്ന് 1886ൽ കൽക്കട്ട മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയിരുന്നു.

ആരാണ് കഡംബിനി ഗാംഗുലി?

പശ്ചിമ ബംഗാളിലെ പ്രൈസൽ ജില്ലയിലെ ചാന്ദ്‌സിയിലാണ് കഡംബിനിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കഡംബിനി കൽക്കട്ടയിലേക്ക് തിരിച്ചു.

മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നതായിരുന്നു കഡംബിനിയുടെ ആഗ്രഹം. എന്നാൽ സ്വാതന്ത്ര്യത്തിന് മുൻപ് സ്ത്രീകൾ മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്ന കാര്യം ചിന്തിക്കാൻ പോലും ആരും തയാറാകാത്ത കാലമായിരുന്നു. എന്നാൽ കഡംബിനിയുടെ ഭർത്താവ് ദ്വാരകാനാഥ് ഗാംഗുലി തന്റെ ഭാര്യ ആഗ്രഹങ്ങൾക്കൊപ്പം കൂടെ നിന്ന് അത് സ്വന്തമാക്കാൻ പ്രേരിപ്പിച്ചു.

അങ്ങനെ 1874 ൽ കഡംബിനി ആദ്യ മെഡിക്കൽ പരീക്ഷ എഴുതി. എന്നാൽ കൽക്കട്ട മെഡിക്കൽ കോളേജിൽ കഡംബിനിക്ക് പ്രവേശനം ലഭിച്ചത് 1884 ൽ ആയിരുന്നു. അന്നാണ് ഇന്ത്യൻ മെഡിക്കൽ രംഗം ആദ്യമായി ഒരു വനിതയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി വാതിൽ തുറന്ന് നൽകിയത്. ശേഷം ഉപരിപഠനത്തിനായി കഡംബിനി 1892 ൽ ബ്രിട്ടനിലേക്ക് പോയി. എഡിൻബർഗ്, ഡബ്ലിൻ എന്നീ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ ബിരുദം നേടിയാണ് കഡംബിനി പിന്നീട് ഇന്ത്യയിലേക്ക് തിരികെ വന്നത്.

ഇന്ത്യയിൽ തിരികെയെത്തിയ ശേഷം കഡംബിനി സ്വകാര്യമായി ആരോഗ്യ സേവനം നടത്തി. അതോടൊപ്പം സാമൂഹിക ക്ഷേമങ്ങൾക്കും മറ്റ് പോരാട്ടങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഖനന മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കായി അവർ ശബ്ദം ഉയർത്തുകയും ചെയ്തു. 1915ൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച കൽക്കട്ട മെഡിക്കൽ കോളേജിനെതിരെ പൊതുരംഗത്തെത്തി വിമർശനം ഉയർത്തിയിരുന്നു. അതിൽ കഡംബിനിക്ക് ബ്രിട്ടീഷ് പൊലീസിന്റെ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

1923ലാണ് കഡംബിനി ഗാംഗുലി മരിക്കുന്നത്. മരണകിടക്കയിലും അവരുടെ ആതുര ശുശ്രൂഷ തുടർന്നു എന്ന് ചരിത്രം അറിയിക്കുന്നുണ്ട്. കഡംബിനി ഗാംഗുലി ഇന്ത്യൻ മെഡിക്കൽ മേഖലയിൽ കൊണ്ടുവന്ന നവോത്ഥാനത്തെ ഇന്നും വലിയ ഒരു വിഭാഗം ഒർക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here