എന്താണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ? പങ്കെടുക്കേണ്ടത് എങ്ങനെ ?

ഒരിടവേളയ്ക്ക് ശേഷം ആർ ശ്രീകണ്ഠൻ നായർ ഫ്‌ളവേഴ്‌സിന്റെ മിനി സ്‌ക്രീനിലേക്ക് തിരികെയെത്തുന്നു. ട്വന്റിഫോറിന്റെ വാർത്ത മുറിയിൽ നിന്ന് ഫ്‌ളവേഴ്‌സിന്റെ വിനോദ ലോകത്തേക്ക് ചെറിയൊരു ഇടവേളയ്ക്ക് ശേഷമത്തുമ്പോൾ പ്രേക്ഷകർക്ക് നൽകാൻ ഒരുപിടി അത്ഭുതങ്ങളും അപ്രതീക്ഷിത സമ്മാനങ്ങളും ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ എന്ന പരിപാടിയിലൂടെ ആർ ശ്രീകണ്ഠൻ നായരും അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
എന്താണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ?
വിനോദ-വിജ്ഞാന പരിപാടിയായ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’യുടെ കേന്ദ്ര അവതാരകൻ ആർ ശ്രീകണ്ഠൻ നായരാണ്. ചോദ്യോത്തര പരിപാടിയെന്ന് ലളിതമായി പറയാമെങ്കിലും പല റൗണ്ടുകളായി തിരിച്ച ഈ ഗെയിം ഷോ നിങ്ങളുടെ വിജ്ഞാനവും, ധൈര്യവും വാക്ചാതുര്യവുമെല്ലാം അളക്കുന്നു. പ്രേക്ഷകർ ഇന്നേ വരെ ടെലിവിഷൻ സ്‌ക്രീനിൽ കണ്ടിട്ടില്ലാത്ത നൂതന ആവിഷ്‌കാരത്തോടെ തയാറാക്കിയ പരിപാടി പടുകൂറ്റൻ സെറ്റിന്റെ പിൻബലത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അവിശ്വസനീയമായ വെളിച്ചവിതാനത്തിന്റെ പിൻബലത്തോടെ ഒരുക്കിയിരിക്കുന്ന ഈ പരിപാടി ലോകോത്തര നിലവാരത്തിലാണ് തയാറാക്കിയിരിക്കുന്നത്. ഒരു കോടി രൂപ വരെ സമ്മാനം ലഭിച്ചേക്കാവുന്ന ഈ പരിപാടിയിൽ പ്രേക്ഷകർക്കും പങ്കെടുക്കാം.
പങ്കെടുക്കേണ്ടതെങ്ങനെ ?
‘ഫ്‌ളവേഴ്‌സ് ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒരു കളർ ചിത്രത്തോടൊപ്പം ചെറിയൊരു ബയോഡേറ്റയും fk@flowerstv.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
തപാലിലും എൻട്രികൾ അയക്കാം. വിലാസം :
ഫ്‌ളവേഴ്‌സ് 1 കോടി
ഫ്‌ളവേഴ്‌സ് ടി.വി
കടവന്ത്ര
കൊച്ചിൻ-20
തപാൽ വഴിയും, ഇമെയിലിലൂടെയും വരുന്ന എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ ഓഡിഷന് ക്ഷണിക്കും. ഇതിന് ശേഷമാണ് മത്സരാർത്ഥികളെ തെരഞ്ഞെടുക്കുക.
കൂടതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ- 7593829838
ബ്രാന്‍ഡിങ് പാര്‍ട്ണര്‍ – മൈ ജി
പ്രെസന്റിങ് സ്‌പോണ്‍സര്‍ – കെന്‍മി ഓണ്‍ലൈന്‍ ഇംഗ്ലീഷ്
മെഡിക്കല്‍ എന്‍ട്രന്‍സ് പാര്‍ട്ണര്‍- സൈലം ലേണിങ് ആപ്പ്
സ്‌പൈസ് പാര്‍ട്ണര്‍ – കാഞ്ചന സ്‌പൈസസ് ആന്റ് മസാലാസ്
റോബോട്ട് പാര്‍ട്ണര്‍ – ലാന ടെക്‌നോളജിസ്
Story Highlights: how to participate in flowers oru kodi program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here