Advertisement

20 വർഷത്തിന് ശേഷം അമേരിക്കയിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചു

July 18, 2021
Google News 1 minute Read
monkey pox symptoms treatment 24 explainer

20 വർഷത്തിന് ശേഷം അമേരിക്കയിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. അപൂർവമായി കണ്ടുവരുന്ന ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഡലാസ് കൗണ്ടി ജഡ്ജ് ക്ലേ ജെൻകിസ് അറിയിച്ചു.

എന്താണ് മങ്കി പോക്‌സ് ?

ഓർത്തോപോക്‌സ് ജനുസിൽ പെടുന്നതാണ് മങ്കി പോക്‌സ് വൈറസ്. ഈ ജനുസിൽ തന്നെ ഉൾപ്പെടുന്നതാണ് വസൂരിക്ക് കാരണമാകുന്ന വാരിയോള വൈറസും.

1958 ലാണ് ആദ്യമായി മങ്കി പോക്‌സ് കണ്ടെത്തുന്നത്. 1970 ൽ കോംഗോയിലാണ് ആദ്യമായി മങ്കി പോക്‌സ് മനുഷ്യനിൽ കണ്ടെത്തുന്നത്. ആഫ്രിക്കയ്ക്ക് പുറമെ 2003 ൽ യുഎസിൽ (47 കേസുകൾ), 2018ൽ യുകെയിലും (3 കേസുകൾ), ഇസ്രായേലിലും (ഒരു കേസ്), 2019 ൽ സിംഗപ്പൂരിലും (1 കേസ്), ഇപ്പോൾ 2021ൽ യുഎസിലും (ഒരു കേസ്), യുകെയിലും (3 കേസ്) സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങൾ

പനി, തലവേദന, പേശി വേദന, നടുവേദന, ലിംഫഅ നോഡുകളിലെ വീക്കം, കുളിര്

രോഗ തീവ്രത

പനി ബാധിച്ച് ഒന്ന് മുതൽ മൂന്ന് ദിവസത്തിന് ശേഷം തന്നെ രോഗിയുടെ ദേഹത്ത് ചുവന്ന പാടുകൾ കണ്ട് തുടങ്ങും. ഇത് ദേഹം മുഴുവനും വ്യാപിക്കും.

ശരാശരി രണ്ട് ആഴ്ച മുതൽ നാല് ആഴ്ച വരെയാണ് രോഗം ശരീരത്തിലുണ്ടാകുക. ആഫ്രിക്കയിൽ രോഗം ബാധിച്ച പത്തിൽ ഒരാൾ മരണപ്പെട്ടുവെന്നാണ് കണക്ക്.

രോഗം പകരുന്നതെങ്ങനെ ?

മൃഗങ്ങളിൽ നിന്നും മനുഷ്യനിൽ നിന്നും ഒരു മനുഷ്യനിലേക്ക് രോഗം പകരാം. കൊവിഡ് പോലെ തന്നെ റെസ്പിറേറ്ററി ഡ്രോപ്ലെറ്റ്, ശരീര സ്രവങ്ങൾ, അണുബാധയേറ്റ വസ്തുക്കൾ എന്നിവയിൽ നിന്ന് രോഗം പകരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പകരും.

പ്രതിരോധം

ശാരീരിക അകലവും, മാസ്‌ക് പോലുള്ള പ്രതിരോധ മാർഗങ്ങളും തന്നെയാണ് സ്വീകരിക്കേണ്ടത്. അണുബാധയേറ്റ വസ്തുക്കളൊന്നും സ്പർശിക്കരുത്. സോപ്പും വെള്ളവും, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ശരീരശുചിത്വം ഉറപ്പാക്കണം. മങ്കിപോക്‌സ് ബാധിച്ച രോഗിയെ പരിചരിക്കുന്ന ആരോഗ്യ വിദഗ്ധർ പിപിഇ കിറ്റ് ധരിക്കണമെന്നും നിർദേശിക്കുന്നു.

ചികിത്സ

നിലവിൽ മങ്കി പോക്‌സിന് കൃത്യമായ ചികിത്സാ രീതിയോ മരുന്നോ കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽ വസൂരിക്കെതിരായ വാക്‌സിനാണ് മങ്കി പോക്‌സിനും നൽകിവരുന്നത്.

വിവരങ്ങൾക്ക് കടപ്പാട് : സിഡിസി (സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ)

Story Highlights: monkey pox symptoms treatment 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here