Advertisement

ഓടുന്നതിനിടെ ബാറ്റ്സ്മാൻ പരുക്കേറ്റു വീണു; റണ്ണൗട്ടാക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ജോ റൂട്ടും സംഘവും: വിഡിയോ

July 18, 2021
Google News 2 minutes Read
Yorkshire run out Lancashire

സിംഗിൾ ഓടുന്നതിനിടെ പരുക്കേറ്റ് വീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ടും സംഘവും. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി-20 ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റിലാണ് സംഭവം. സിംഗിൾ നേടാനായി ഓടുന്നതിനിടെ പരുക്കേറ്റ് നിലത്തുവീണ ലങ്കാഷയർ ബാറ്റ്സ്മാൻ സ്റ്റീവൻ ക്രോഫ്റ്റിനെ റണ്ണൗട്ടാക്കാനുള്ള അവസരമാണ് യോർക്‌ഷെയർ വേണ്ടെന്നുവച്ചത്. ടീമിൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം കയ്യടികളോടെയാണ് സ്വീകരിക്കുന്നത്.

ലക്ഷാഷയർ ഇന്നിംഗ്സിൻ്റെ 18ആം ഓവറിലായിരുന്നു സംഭവം. അഞ്ച് വിക്കറ്റ് ശേഷിക്കെ 15 റൺസ് ആയിരുന്നു ലങ്കാഷയറിനു വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്ത് മിഡ് ഓഫിലേക്കടിച്ച ലുക് വെൽസ് റണ്ണിനായി ഓടി. നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്ന സ്റ്റീവൻ ക്രോഫ്റ്റ് മറുവശത്തേക്ക് ഓടിയെങ്കിലും കാല് ഇടറി നിലത്തുവീഴുകയായിരുന്നു. ഇതിനിടെ വിക്കറ്റ് കീപ്പറുടെ കയ്യിൽ പന്ത് എത്തി. എന്നാൽ, ക്രോഫ്റ്റിനെ റണ്ണൗട്ടാക്കേണ്ടതില്ല എന്ന് ക്യാപ്റ്റൻ ജോ റൂട്ട് നിർദ്ദേശം നൽകി. വേദന കൊണ്ടു പുളഞ്ഞ ക്രോഫ്റ്റിനെ പിന്നീട് ടീം ഡോക്ടർ എത്തി പരിശോധിച്ചു. ബാറ്റിംഗ് തുടർന്ന ക്രോഫ്റ്റ് 26 റൺസെടുത്ത് പുറത്താവാതെ നിന്ന് ടീമിനെ ജയിപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത യോർക്‌ഷയർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കാഷയർ 19 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

Story Highlights: Yorkshire refuse to run out injured Lancashire batsman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here