Advertisement

മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ ഇന്ന് മുതൽ കുട്ടികളിലേക്ക്; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

July 19, 2021
Google News 2 minutes Read
cm inaugurates mammootty vidyamrutham

നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. cm inaugurates mammootty vidyamrutham

ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടി നടത്തുന്ന ഈ പ്രവർത്തനങ്ങൾ തികച്ചും മാതൃകപരം ആണ്. ആയിരത്തോളം കുട്ടികൾക്ക് ഉടനടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു എന്നതും സന്തോഷം പകരുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റ കാരണത്താൽ നിരവധി കുട്ടികൾക്ക് പഠനത്തിൽ തടസം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ രംഗത്ത് എത്തിയത്. ‘നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപെട്ട കൈകളിൽ ഞങ്ങൾ എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു’ -ഇതായിരുന്നു താരത്തിന്റെ അഭ്യർത്ഥന.

മമ്മൂട്ടിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട നിരവധി പേർ പുതിയ ഫോണുകളുമായി രംഗത്തെത്തി. കല്യാൺ ജ്വല്ലറി ഉടമ ടി.എസ്‌സ് കല്യാണരാമനും തിരുവനന്തപുരം നിംസ് ഹോസ്പിറ്റലും ഉടനടി നൂറിലധികം പുത്തൻ ഫോണുകൾ മമ്മൂട്ടിക്ക് കൈമാറി. പിന്നാലെ പ്രവാസി വ്യവസായി പി വി സാലി 250 പുതിയ ഫോണുകൾ ആണ് കുട്ടികൾക്കായി മമ്മൂട്ടിയെ ഏൽപ്പിച്ചത്. തിരുവനന്തപുരം താജ് വിവാന്ത, കൊട്ടാരക്കര എം ജി എം ഗ്രൂപ്പ് എറണാകുളം മൊബൈൽ കിങ്, കോയമ്പത്തൂർ പവിഴം ജ്വലറി, കോട്ടയം ഝ. ഞ. ട ഹോം അപ്ലെന്‌സസ്, പാമ്പാടി അഡോൺ ഗ്ലാസ് ആർട്ട് തുടങ്ങിയവരും വലിയ പിന്തുണയുമായി രംഗത്ത് വന്നു.സിനിമമേഖലയിൽ നിന്ന് യുവ താരങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പിന്തുണ നൽകി.

cm inaugurates mammootty vidyamrutham

നിലവിൽ 700 പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ലഭിക്കുന്ന പഴയ സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഫോർമാറ്റ് ചെയ്ത ശേഷം ആണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ അപേക്ഷകൾ, ആദിവാസി മേഖലകളിൽ നിന്നുള്ള അപേക്ഷകൾ, മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിൽ നിന്നുള്ള അപേക്ഷകൾ, പിന്നോക്ക സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്നീ മുൻഗണനാക്രമത്തിലാണ് അർഹരായവരെ കണ്ടെത്തിയിരിക്കുന്നത്.

ഉപയോഗ യോഗ്യമായ പഴയ ഫോണുകൾ കൈ മാറണം എന്ന മമ്മൂട്ടിയുടെ അഭ്യർത്ഥനക്കും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി റിട്ടയർഡ് സർക്കാർ ജീവനക്കാരും പ്രവാസി മലയാളി സംഘടനകളും ഉടനടി ഫോണുകൾ ശേഖരിച്ചു കൈമാറി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ എന്ന സംഘടനയും ഈ ഉദ്യമത്തിൽ മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും സഹായവുമായി രംഗത്തുണ്ട്. പഴയ ഫോണുകൾ കൈമാറാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസിൽ കവറിലാക്കിയ മൊബൈൽ ഏൽപ്പിച്ചാൽ മതിയാവും. കൊറിയർ ഓഫീസിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവരുടെ വീട്ടിൽ വന്നു മമ്മൂട്ടി ഫാൻസ് പ്രവർത്തകർ മൊബൈൽ കൈപ്പറ്റുന്നതുമാണ്.

Read Also: മമ്മൂട്ടിയുടെ ആഹ്വാനം സൂപ്പർഹിറ്റ്‌; താജ് വിവന്ത മുതൽ നടന്മാരും സ്വാശ്രയ സ്‌കൂളുകളും ഫോണുകളുമായി രംഗത്ത്കൈയില്‍ വെറുതെയിരിക്കുന്ന സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപ്പോ ഉണ്ടോ? ചോദ്യവുമായി മമ്മൂട്ടി

പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്കായുള്ള സ്മാർട്ട് ഫോണുകൾ ഗാന്ധിഭവൻ ചെയർമാൻ ഡോ സോമരാജിന് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ട്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പന്ത്രണ്ടു വർഷം മുൻപ് മമ്മൂട്ടി തുടങ്ങിയ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആദിവാസികൾക്കിടയിലും നിർദ്ദനരുടെ വിവിധ ചികിത്സ സഹായ പദ്ധതികളിലും വലിയ തോതിൽനടത്തുന്നുണ്ട്.

Story Highlights: cm inaugurates mammootty vidyamrutham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here