പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളുടെ പരാജയം അന്വേഷിക്കാൻ രണ്ടംഗ സമിതികളെ ചുമതലപ്പെടുത്തി സിപിഐഎം

പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളുടെ പരാജയം അന്വേഷിക്കാൻ രണ്ടംഗ സമിതികളെ ചുമതലപ്പെടുത്തി സിപിഐഎം. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് അന്വേഷണ സമിതികളെ നിയോഗിച്ചത്. പാലായിൽ സിപിഐഎം വോട്ടുകൾ പൂർണ്ണമായും കിട്ടിയില്ലെന്നായിരുന്നു കേരള കോൺഗ്രസ് വിലയിരുത്തൽ. cpim investigate pala failure
തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം അന്വേഷണ വിധേയമാക്കുമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തു. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതാണ് പാലായിലെ പരാജയ കാരണം എന്നതായിരുന്നു ജില്ലയിലെ സിപിഎം നേതാക്കളുടെ വാദം.
തോൽവിക്ക് മറ്റുകാരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക സമിതി. പാലായിൽ ജോസ് കെ മാണിയുടെ പരാജയത്തിൽ ടി എൻ രഘുനാഥ്, എം.ടി ജോസഫ് എന്നിവർ അംഗങ്ങളായ കമ്മീഷൻ അന്വേഷണം നടത്തും. ഇതിനുപുറമേ കടുത്തുരുത്തിയിലും പരിശോധനയുണ്ട്. പി.കെ ഹരികുമാർ, രാധാകൃഷ്ണൻ എന്നിവരാണ് സ്റ്റീഫൻ ജോർജിൻറെ പരാജയം അന്വേഷിക്കുക.
തോമസ് ഐസക്, കെ ജെ തോമസ്, വൈക്കം വിശ്വൻ, വി എൻ വാസവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സമിതിയെ നിയോഗിച്ചത്. മണ്ഡലങ്ങളിൽ പ്രാദേശിക നേതാക്കളിൽ നിന്നടക്കം തെളിവെടുപ്പ് നടത്തിയാകും, സമിതി റിപ്പോർട്ട് തയ്യാറാക്കുക.
Story Highlights: cpim investigate pala failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here