Advertisement

മുംബൈ സ്പെഷ്യൽ തവ പുലാവ്

July 19, 2021
Google News 2 minutes Read

പുലാവ് പല തരത്തിലുണ്ട്. ചോറും സാമ്പാറും കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് പുലാവ്. ഇതൊരു നോർത്ത് ഇന്ത്യൻ വിഭവമാണ്. രുചിയൂറുന്ന സ്ട്രീറ്റ് ഫുഡുകളുടെ നഗരമായ മുംബൈയിൽ നിന്നുള്ള ഒരു സ്പെഷ്യൽ വിഭവമാണ് ‘തവ പുലാവ്’.

ചേരുവകൾ

  • ബസുമതി റൈസ് – ഒരു കപ്പ്
  • സവാള – വലുത് ഒന്ന്
  • തക്കാളി – ഒരെണ്ണം
  • മിക്കസ്ഡ് വെജിറ്റബിൾസ് – അര കപ്പ് (ക്യാരറ്റ്, ബീൻസ്, കോളിഫ്ളവർ, ക്യാബേജ്, ബേബി കോൺസ്, ക്യാപ്സിക്കം)
  • ബോയിൽഡ് പൊട്ടേറ്റോ – രണ്ടെണ്ണം
  • ഗ്രീൻപീസ് – കാൽ കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
  • റെഡ് ചിലി പേസ്റ്റ്- എരിവിന് അനുസരിച്ച് (ചുവന്നമുളകു ചൂടുവെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം അരച്ചെടുത്ത്)
  • കശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
  • മഞ്ഞൾപൊടി – ഒരു ടീ സ്പൂൺ
  • പാവ് ബാജി മസാല – ഒരു ടേബിൾ സ്പൂൺ
  • ജീരകം – അര ടീസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് / സ്വീറ്റ് ആൻഡ് ഹോട്ട് ചിലി സോസ് – രണ്ടു ടേബിൾ സ്പൂൺ
  • നാരങ്ങാ നീര്
  • മല്ലിയില
  • മിന്റ് ലീവ്‌സ്
  • ബട്ടർ
  • എണ്ണ
  • ഉപ്പ്

തയാറാക്കുന്ന വിധം

ഒരു തവയിൽ അൽപ്പം ബട്ടർ ഒഴിക്കുക ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിന്റെ പച്ച മണം മാറുന്നത് വരെ നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഉപ്പും ചേർത്ത് നല്ലത് പോലെ വഴറ്റിയെടുക്കുക. ശേഷം ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക. പഖ്‌അച്ചക്കറികൾ നന്നായിക്കോ വഴറ്റിയതിന് ശേഷം, വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, റെഡ് ചില്ലി പേസ്റ്റ്, മഞ്ഞൾ പൊടി, പാവ് ബാജി എന്നിവ ചേർത്ത ശേഷം തക്കാളി ഗ്രേറ്റ് ചെയ്ത് ചേർക്കുക.

തക്കാളിയുടെ പച്ച രുചി മാറുമ്പോൾ മുളക്പൊടിയും അതോടൊപ്പം ടൊമാറ്റോ കെച്ചപ്പ് അല്ലെങ്കിൽ റെഡ് ചില്ലി സോസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ഇളക്കിയ ശേഷം നേരത്തെ വേവിച്ച് വച്ചിരിക്കുന്ന ബസുമതി റൈസ് ചേർത്ത് നല്ലത് പോലെ ഇളക്കുക. അതിന് ശേഷം മുകളിൽ അൽപ്പം നാരങ്ങാ നീര് ഒഴിച്ച്, ബട്ടറും, മല്ലിയിലയും വേണമെങ്കിൽ മിന്റ് ലീവ്‌സ് കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here