Advertisement

കൊവിഡ് ; മലപ്പുറത്ത് വീണ്ടും 2000 കടന്നു

July 20, 2021
Google News 1 minute Read
covid test

മലപ്പുറം ജില്ലയിൽ വീണ്ടും 2000 കടന്ന് കൊവിഡ് കേസുകൾ(2752). നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ 2,453 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരുമായി.

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതർ. അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 104 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,512 ആയി.

Read Also: സംസ്ഥാനത്ത് 16,848 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 %

ഇതിനിടെ തുടർച്ചയായ രണ്ടാം ദിവസവും ടി പി ആർ 11 ശതമാനത്തിന് മുകളിൽ തന്നെയാണ്. 11.91 ശതമാനമാണ് സംസ്ഥാനത്ത് ഇന്നത്തെ ടി പി ആർ നിരക്ക്.

Story Highlights: Covid Cases Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here