25
Jul 2021
Sunday

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി

karuvannur bank eviction

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി. ടി.എം മുകുന്ദന് (59) ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ബാങ്ക് ജപ്തി നോട്ടിസ് അയച്ചിരുന്നു ( karuvannur bank eviction ). ഇന്നലെയാണ് മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചത്.

വായ്പ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പ്രതിസന്ധി മറികടക്കാനാണ് ജപ്തി നടപടികളുമായി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നീങ്ങിയത്. വായ്പ്പാതിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് ജപ്തി നോട്ടിസ് അയച്ചു. നിക്ഷേപകർക്ക് തുക തിരിച്ചു നൽകാൻ കേരളബാങ്കിന്റെ സഹായവും, മറ്റ് സഹകരണ ബാങ്ക് കളിൽ നിന്നുള്ള സഹായത്തിനുമായി സഹകരണ രജിസ്ട്രാറെ സമീപിച്ചിരിക്കുകയാണ് കരുവന്നൂർ സർവീസ് സഹകരണബാങ്ക്.

300 കോടിയിലധികം വരുന്ന വൻ വായ്പ തട്ടിപ്പ് നടന്നതോടെ പ്രതിസന്ധിയിലായ കരുവന്നൂർ സർവീസ് സഹകരണബാങ്ക് പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ചെറിയ തുക വായ്പഎടുത്ത് തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്കുൾപ്പടെ ജപ്തി നോട്ടീസ് അയച്ചു. എന്നാൽ കോവിഡ് പ്രതിസന്ധി യിൽ വരുമാനം നിലച്ച സാധാരണ ക്കാരായ കർഷകരും കൂലിതൊഴിലാളികളുമൊക്കെ ബാങ്ക് നിർദേശിച്ച തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്.

കോടികളുടെ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വൈകുമ്പോഴാണ് മൂന്നും നാലും ലക്ഷം രൂപ വായ്പ എടുത്തവർക്കുൾപ്പടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം 50 കോടിയോളം രൂപ കണ്ടെത്താനായാൽ നിലവിലെ പ്രതിസന്ധി മറി കടക്കാനാകുമെന്നാണ് ബാങ്കിന്റെ കണക്ക് കൂട്ടൽ. മറ്റു സംഘങ്ങളിൽ നിന്നും ധനം സമാഹരിക്കുന്നതിന് രജിസ്ട്രാർ ക്ക് അപേക്ഷ നൽകി. രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ സഹായം സ്വീകരിക്കാനാകൂ. പ്രതിസന്ധി മറികടക്കാൻ പ്രൊജക്റ്റ് തായ്യാറാക്കി കേരള ബാങ്കിനെ യും സമീപിച്ചിട്ടുണ്ട്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവർക്കെതിരെയാണ് നടപടി. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

Story Highlights: karuvannur bank eviction

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top