25
Jul 2021
Sunday

കർഷക ധർണയ്ക്ക് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള എംപിമാരും ജന്തർ മന്ദറിൽ; പൊലീസ് തടഞ്ഞു; പ്രതിഷേധിച്ച് എംപിമാർ

kerala MPs at jantar mantar

കർഷക ധർണയ്ക്ക് പിന്തുണ പഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരും ജന്തർ മന്ദറിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, തുടങ്ങിയ പത്ത് എംപിമാരാണ് എത്തിയത്.

എന്നാൽ എംപിമാരെ പ്രവേശിപ്പിക്കാൻ ആകില്ലെന്ന് ഡൽഹി പൊലീസ് നിലപാടെടുത്തു. എംപിമാരുടെ തിരിച്ചറിയാൻ രേഖകൾ പരിശോധിച്ച് ശേഷവും കടത്തിവിട്ടില്ല. തുടർന്ന് പൊലീസിനെ അവഗണിച്ച് എംപിമാർ ജന്തർ മന്തറിലേക്ക് പ്രവേശിച്ചുവെങ്കിലും എംപിമാരെ പൊലീസ് വീണ്ടും തടഞ്ഞു.

സമരം ചെയ്യുന്ന കർഷകരെ നേരിൽ വന്ന് കണ്ട് അഭിവാദ്യമർപ്പിക്കാനാണ് കേരളത്തിലെ കോൺഗ്രസ് എംപിമാർ എത്തിയതെന്നും എന്നാൽ പൊലീസ് കടത്തി വിടാത്തത് ജനാധിപത്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

Read Also: കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്‌ ഇന്ന് നടക്കും; അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

കർഷകരുടെ സമരത്തിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പി മാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധം നടത്തി.

കർഷകരുടെ പാർലമെന്റ് മാർച്ചിന്റ പശ്ചാത്തലത്തിൽ പൊലീസ് ഇന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും പേരുവിവരങ്ങൾ സംയുക്ത കിസാൻ മോർച്ച പൊലീസിന് കൈമാറി. എട്ടു മാസത്തോളമായി ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷകപ്രക്ഷോഭമാണ് ഇന്ന് പാർലമെന്റിന് സമീപം ജന്ദർമന്തറിലേക്ക് എത്തിയത്. റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ പോലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി തീരുമാനിച്ച 200 പേരെ മാത്രമാണ് ഓരോ ദിവസവും സമരത്തിൽ പങ്കെടുപ്പിക്കുക.

രാവിലെ എട്ടുമണിയോടെ അഞ്ചു ബസുകളിലായി കർഷകർ സിംഘു അതിർത്തിയിൽ നിന്നും പൊലീസ് അകമ്പടിയോടെ യാത്രതിരിച്ചു. അതിർത്തിയിൽ നിന്നും ജന്തർ മന്തറിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മാർച്ച്, ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷിക്കും.

രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ജന്തർമന്തറിൽ സമരം നടത്താനാണ് ഡൽഹി ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.
ജന്തർമന്തറിൽ നിന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും, പൊലീസ് തടയുന്നയിടത്തു ധർണ്ണ നടത്തുകയും , കർഷക പാർലമെന്റ് ചേരുകയും ചെയ്യും എന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

സിംഘു അതിർത്തിയിൽ 2500 ഡൽഹി പോലീസുകാരെയും 3000ത്തോളം കേന്ദ്ര സേനാംഗങ്ങളെയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്.

Story Highlights: kerala MPs at jantar mantar

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top