മൂവാറ്റുപുഴ പീഡനക്കേസില്‍ ബന്ധുവിന് എതിരെ അമ്മ; പീഡന വിവരം മറച്ചുവച്ചെന്ന് ആരോപണം

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. പീഡന വിവരം തന്നില്‍ നിന്നും മറച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തിയാണ് മകളെ കൊണ്ട് മൊഴി കൊടുപ്പിച്ചെതെന്നും അമ്മ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കൂടി പ്രതിയായ മൂവാറ്റുപുഴ പോത്താനിക്കാട് പീഡനേ കേസിലാണ് പുതിയ ആരോപണം ഉയര്‍ന്നുവരുന്നത്. 16കാരിയെയാണ് പ്രധാന പ്രതിയായ റിയാസ് പീഡിപ്പിച്ചത്. സഹോദരഭാര്യ കുട്ടിയുമായി പല ഇടത്തും പോകുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടി ഉറങ്ങാന്‍ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്നാണ് അമ്മ പറയുന്നത്. സഹോദരനും ഭാര്യമാണ് മകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തന്നെ അറിയിക്കുന്നതെന്നും അമ്മ പറഞ്ഞു.
Read Also: മൂവാറ്റുപുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി
സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്.
Story Highlights: Muvattupuzha pocso case Allegedly concealing abuse mother against relative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here