Advertisement

രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളെന്ന് പൊലീസ്

July 23, 2021
Google News 2 minutes Read
rajkundra

വ്യവസായി രാജ്കുന്ദ്ര(Raj Kundra) ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളെന്ന് പൊലീസ്. രാജ്കുന്ദ്രെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര പൊലീസിനോട് നിഷേധിച്ചു.

അതേസമയം നീലച്ചിതനിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ശിൽപ്പ ഷെട്ടി പ്രതികരണവുമായെത്തി. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതുന്നു. മുൻകാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാൻ കഴിയുന്നില്ലെന്നും ശിൽപഷെട്ടി കുറിച്ചു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിർമാണത്തിൽനിന്ന് കോടികൾ സമ്പാദിച്ചുവെന്നാണ് പൊലീസ്പറയുന്നത്.

Read Also: അശ്ലീല ചിത്രങ്ങൾ നിർമിച്ചു; ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

ഇതിനിടെ നീലചിത്ര നിർമ്മാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ശിൽപ്പ ഷെട്ടിക്ക് പങ്കുള്ളത് സംബന്ധിച്ച് നിലവിൽ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

Read Also: രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസ്; നടി ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് പൊലീസ്

Story Highlights: Police On Raj kundra Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here