Advertisement

ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി

July 23, 2021
Google News 1 minute Read
uzhavoor vijayan award SKN

ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയാണ് പുരസ്‌കാരം കൈമാറിയത്. ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

എൻസിപി മുൻ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിനാണ് ആർ ശ്രീകണ്ഠൻ നായർ അർഹനായത്. എൻസിപി സംസ്ഥാന പ്രസിഡൻറ് പി.സി ചാക്കോ പുരസ്‌കാരം കൈമാറി.

കാൽ ലക്ഷം രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. അവാർഡ് തുക ഉഴവൂർ വിജയൻറെ മക്കൾക്ക് പഠന ആവശ്യങ്ങൾക്കായി ആർ ശ്രീകണ്ഠൻ നായർ സംഭാവന നൽകി.

Read Also: കെ.വിജയരാഘവൻ മാധ്യമപുരസ്‌കാരം ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർക്ക്

തുടർന്ന് നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നോവലിസ്റ്റ് കെ. എൽ. മോഹനവർമ്മ, ഡോ. എം.സി. ദിലീപ് കുമാർ എന്നിവർ അംഗങ്ങളായ ജൂറിയാണ് ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Story Highlights: uzhavoor vijayan award SKN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here