കെ.വിജയരാഘവൻ മാധ്യമപുരസ്‌കാരം ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർക്ക്

ഈ വർഷത്തെ കെ.വിജയരാഘവൻ മാധ്യമപുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകനും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ.ശ്രീകണ്ഠൻ നായർക്ക്. മാധ്യമ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്‌ക്കൊപ്പം ടെലിവിഷൻ മാധ്യമപ്രവർത്തനത്തെ ആധുനികവൽക്കരിക്കുന്നതിലുള്ള പങ്കും പരിഗണിച്ചാണ് അവാർഡ്. 15001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് വിജയരാഘവൻ സ്മാരക സമിതി അറിയിച്ചു.

കേരള കൗമുദി അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണയ്ക്കായി വിജയരാഘവൻ സ്മാരക സമിതി സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തക്കാണ് പുരസ്‌കാരം നൽകിവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സമിതി യോഗമാണ് ആർ.ശ്രീകണ്ഠൻ നായരെ അവാർഡിനായി തെരഞ്ഞെടുത്തത്. മാധ്യമപ്രവർത്തന രംഗത്തെ സമഗ്രസംഭാവനയ്ക്കൊപ്പം ടെലിവിഷൻ മാധ്യമപ്രവർത്തനത്തെ ആധുനികവൽക്കരിക്കുന്നതിൽ വഹിച്ച നിസ്തുലമായ പങ്കും പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സമിതി പ്രസിഡന്റ് കെ.ജി.പരമേശ്വരൻ നായരും സെക്രട്ടറി വി.എസ്.രാജേഷും അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഫ്ളവേഴ്സ് ടിവിയുടെ മാനേജിംഗ് ഡയറക്ടറും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ.ശ്രീകണ്ഠൻ നായർ കേരള വർമ്മ കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ആകാശവാണിയിൽ റേഡിയോ ബ്രോഡ്കാസ്റ്ററായി ചേർന്ന അദ്ദേഹം സ്റ്റേഷൻ ഡയറക്ടർ പദവിയിലടക്കം 18 വർഷം അവിടെ പ്രവർത്തിച്ചു. ദൂരദർശനിലും അവതാരകനായിരുന്നു. പിന്നീട് ഏഷ്യാനെറ്റ് ചാനലിന്റെ വൈസ് പ്രസിഡന്റായി. തുടർന്ന് മഴവിൽ മനോരമയുടെ എന്റർടെയിൻമെന്റ് ഓപ്പറേഷൻസിന്റെ കൺസൾട്ടന്റായി പ്രവർത്തിച്ചു. മൂന്നരപതിറ്റാണ്ടിലേറെ നീളുന്ന ഔദ്യോഗിക ജീവിതത്തിൽ അനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ആർ.ശ്രീകണ്ഠൻ നായർ ദൈർഘ്യമേറിയ ടോക്ക് ഷോ നടത്തി ഗിന്നസ് റെക്കോഡും നേടിയിട്ടുണ്ട്.

Story Highlights – This year’s, K Vijayaraghavan Media Twentyfour Editor – in – Chief Sreekandan Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top