Advertisement

കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ‘കൃഷികർണ’; പദ്ധതിക്ക് തുടക്കമായി

July 24, 2021
Google News 2 minutes Read

കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന അഗ്രി ഹോർട്ടി സൊസൈറ്റിയും സസ്റ്റെയ്നബിൾ ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ‘കൃഷികർണ’ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

കാർഷിക രംഗത്തേയ്ക്ക് കൂടുതൽ ആളുകളെ എത്തിക്കുക എന്നതാണ് ‘കൃഷികർണ’യുടെ ലക്ഷ്യം. പദ്ധതി വഴി പരിശീലനം മുതൽ വിപണനം വരെയുള്ള സേവനങ്ങൾ സംരംഭകർക്ക് ലഭ്യമാകും. കൃഷി മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു. പള്ളിക്കൽ കർഷക സഹായി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല. പദ്ധതിയുടെ സാധ്യതകൾ മനസിലാക്കി ഒരു കൂട്ടം യുവ സംരംഭകർ മുന്നോട്ടുവരികയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Story Highlights: krishikarna program for agri entrepreneurs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here