ഒളിമ്പിക്സ് ; ആദ്യ മെഡൽ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകും: മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്സിൽ ആദ്യമെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വിജയകരമായ തുടക്കം. മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടമാണ് മീരാബായ് ചാനുവിലൂടെ യാഥാർഥ്യമായത്. ഭാരോദ്വഹനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരിക്കുന്നത്.
ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനുവിന് വെള്ളിത്തിളക്കം സ്വന്തമാക്കാനായത്.
Could not have asked for a happier start to @Tokyo2020! India is elated by @mirabai_chanu’s stupendous performance. Congratulations to her for winning the Silver medal in weightlifting. Her success motivates every Indian. #Cheer4India #Tokyo2020 pic.twitter.com/B6uJtDlaJo
— Narendra Modi (@narendramodi) July 24, 2021
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് സ്വർണമെഡൽ നേടിയത്.
Read Also: ഒളിമ്പിക്‌സ് : ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ
Story Highlights: P M Modi Cheers Mirabai Chanu’s Silver Olympic Medal Win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here