കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ കയറിയത് പാഴ്‌സലിന് വേണ്ടിയെന്നാണ് നേതാക്കളുടെ വിശദീകരണം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഇതാണ് എം.പി അടക്കമുള്ളവർ ലംഘിച്ചിരിക്കുന്നത്. രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുൽത്താൻ പേട്ട് സ്വദേശിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. താങ്കൾ എംപിയല്ലേയെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്നും വിഡിയോ പകർത്തിയ ആൾ ചോദിക്കുന്നു. പാഴ്‌സൽ വാങ്ങാനെത്തിയതാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി. പാഴ്‌സൽ വാങ്ങാൻ പോകുന്ന താൻ അടക്കമുള്ള സാധാരണക്കാരെ പുറത്താണ് നിർത്തുന്നതെന്നും എന്തുകൊണ്ടാണ് ഇവർക്ക് ഈ ഇളവ് നൽകിയതെന്നും യുവാവ് ചോദിക്കുന്നുണ്ട്. കയ്യാങ്കളിയിലാണ് സംഭവം അവസാനിക്കുന്നത്.
Story Highlights: congress leaders palakkad, covid protocol violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here