കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തു. കേസിലെ ആറ് പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
Read Also: കരുവന്നൂർ മോഡൽ തട്ടിപ്പ് പാലക്കാടും; കണ്ടെത്തിയത് 4 കോടിയിലേറെ രൂപയുടെ തട്ടിപ്പ്
അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ നേതൃത്വത്തിനും വീഴ്ച്ച പറ്റി. നടപടി വൈകിയത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്.
Story Highlights: karuvannur bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here