Advertisement

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

July 25, 2021
Google News 2 minutes Read
Sing record national anthem

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളോട് ദേശീയ ഗാനം ആലപിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒന്നിച്ച് ദേശീയ ഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തിൽ എല്ലാ ജനങ്ങളും പങ്കു ചേരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also: ഒളിമ്പിക്സ് ; ആദ്യ മെഡൽ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകും: മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വർഷം ഓഗസ്റ്റ് 15 ന് ദേശീയ ഗമനവുമായി കൂടി ചേരാനുള്ള ഉദ്യമമാണ്. പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച് ദേശീയ ഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയിൽ രാജ്യത്തെ എല്ലാ ജനങ്ങളും പങ്കാളികളാകുമെന്ന് കരുതുന്നു, പ്രതിമാസ റേഡിയോ പാരമ്പരയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആളുകൾക്ക് ദേശീയഗാനം ആലപിച്ചശേഷം അപ്‌ലോഡ് ചെയ്യുന്നതിന് രാഷ്ട്രഗാൻ.ഇൻ എന്നൊരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Sing, record national anthem’: PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here