Advertisement

മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

July 25, 2021
Google News 1 minute Read
skull found in malappuram

മലപ്പുറം എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. തലയോട്ടി ലഭിച്ച പരിസരപ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി.

Read Also: ആലുവയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാർ പുഴയിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്.
നിലമ്പൂർ ഭാഗത്തുനിന്ന് വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്നതാണോ തലയോട്ടി എന്ന കാര്യത്തിൽ സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: skull found in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here