20
Sep 2021
Monday

ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് മരണം

ക്രിക്കറ്റ്​ കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത്​ എടുക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ്​ മരിച്ചത്​. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്​ മരണകാരണം. നോയിഡ സെക്​ടർ ആറിലാണ്​ സംഭവം.

കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽനിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കൾ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ്​ നിരവധി പേർ സ്ഥലത്ത്​ തടിച്ചുകൂടി.

ജൽനിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന്​ നാലുപേരെയും പുറത്തെടുത്ത്​ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Story Highlights :

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top