Advertisement

കോഴിക്കോട്ട് തോണി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു

July 25, 2021
Google News 1 minute Read

കോഴിക്കോട്ട് തോണി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. പെരുവണ്ണാംമൂഴി ഡാമിലാണ് സംഭവം. മരുതോംകര കെ.സി. മുക്ക് സ്വദേശി അഭിജിത്താണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തോണിയിൽ തിരികെ കയറി രക്ഷപ്പെട്ടു.

Read Also: സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കൊവിഡ്; 66 മരണം

മീൻ പിടിക്കുന്നതിനും കാഴ്ചകൾ കാണുന്നതിനുമായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു അഭിജിത്ത്. മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം തോണിയിൽ പോയപ്പോഴായിരുന്നു അപകടം. തോണി മറിഞ്ഞ് അഭിജിത്തിനെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനാ വിഭാഗവും നടത്തിയ തിരച്ചിലിൽ അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Story Highlights: youth drowned to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here