തുടര്‍ച്ചയായ കടല്‍ കയറ്റം; റോഡ് ഉപരോധിച്ച് ചെല്ലാനത്തെ പ്രദേശവാസികള്‍

എറണാകുളം ചെല്ലാനത്ത് തുടര്‍ച്ചയായ കടല്‍കയറ്റത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടല്‍ഭിത്തി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. തീരദേശപാത ഉപരോധിച്ചവരെ ഒരു മണിക്കൂറിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ഇന്നലെയും നിരവധി വീടുകളില്‍ കടല്‍ കയറിയിരുന്നു. പ്രതിഷേധം ശക്തമായതോടെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടല്‍ഭിത്തി നിര്‍മിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
Read Also: ബജറ്റ് പ്രഖ്യാപനത്തില്‍ വിശ്വാസമില്ലെന്ന് ചെല്ലാനത്തെ നാട്ടുകാര്‍
എന്നാല്‍ രണ്ട് മാസമായിട്ടും കടല്‍ഭിത്തി നിര്‍മാണം തുടങ്ങിയത് പോലുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ ചെല്ലാനം ചാളക്കടവില്‍ നാട്ടുകാര്‍ തീരദേശ പാത ഉപരോധിച്ചു. പ്രതിഷേധം ഒരു മണിക്കൂര്‍ നീണ്ടതോടെ ഗതാഗത കുരുക്കായി. ഇതോടെ പൊലീസ് ഇടപെട്ട് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ജൂണ്‍ മാസത്തിലെ മഴയിലും ചെല്ലാനത്ത് വളരെയധികം കടല്‍ കയറിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അനാസ്ഥ കാരണം പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. കഴിഞ്ഞ കടല്‍ കയറ്റത്തില്‍ മാത്രം ചെല്ലാനത്ത് 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഭാഗികമായി തകര്‍ന്ന വീടുകല്ലുടെ എണ്ണം 112.
ചെല്ലാനം മേഖലയിലെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ കാര്യമായ തീര ശോഷണവും സംഭവിച്ചു. ചെല്ലാനം ബസാര്‍, മറുവാക്കാട്, കമ്പനിപ്പടി തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാം കടല്‍ പത്തു മീറ്ററോളം കരയിലേക്ക് കയറി. ഇപ്പോള്‍ അവിടമെല്ലാം കടല്‍ ആയി മാറിയിരിക്കുകയാണ്. ജിയോ ബാഗുകള്‍ അശാസ്ത്രീയമായി നിരത്തിയതും, കടല്‍ കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതിന് കാരണം ആയിരുന്നു.
Story Highlights: Continuous sea level rise; Locals block the road at chellanam ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here