Advertisement

മൂസ്‌പെറ്റിലും നടപടിക്കൊരുങ്ങി സിപിഐഎം

July 26, 2021
Google News 2 minutes Read
cpim action moospet

തൂശൂരിലെ മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നടപടിക്കൊരുങ്ങി സിപിഐഎം. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സിപിഐഎം നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കും. വിഷയം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു.

ട്വന്റിഫോറാണ് ഇന്ന് രാവിലെ മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. ഈ ക്രമക്കേട് സമബന്ധിച്ച് സഹകരണ രജിസ്ട്രാർ 2020 ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഈ റിപ്പോർട്ടിന്മേൽ എന്നാൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ചർച്ചയായപ്പോൾ സംസ്ഥാനകമ്മിറ്റിയംഗം പികെ ബിജു, തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി കെ ഷാജൻ എന്നിവരെ അന്വേഷണ ചുമതല ഏൽപ്പിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ടിലും ബാങ്കിൽ ക്രമക്കേട് നടന്നിരുന്നു എന്നായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിലും നടപടിയെടുത്തിരുന്നില്ല. തുടർന്ന് ട്വന്റിഫോർ ഇന്ന് പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഇടപെടുന്നത്. വിഷയത്തിൽ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്.

13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തട്ടിപ്പിന്റെ രീതി-

Read Also: തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്; 24 Exclusive

മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കാണ് മൂസ്‌പെറ്റ് സർവീസ് സഹകരണ ബാങ്ക്. 2014-2015 സാമ്പത്തിക വർഷത്തെ അറ്റാദായം 38 ലക്ഷം രൂപയാണ്. എന്നാൽ മൂന്ന് വർഷത്തിനിടിയിൽ (2018-19) സാമ്പത്തിക വർഷത്തിൽ ബാങ്ക് 38 കോടി നഷ്ടത്തിലാണെന്ന് സഹകരണ രജിസ്ട്രാർ പറയുന്നു. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള ആളുകളെ അഗംത്വം നൽകി അവർക്ക് നിർലോഭമായി വായ്പ നൽകിയായിരുന്നു ക്രമക്കേട്. ഇത്തരം വായ്പകൾ തിരിച്ചടച്ചിട്ടില്ല. ഭൂമിയുടെ മതിപ്പ് വില പെരുപ്പിച്ച് കാണിച്ചാണ് വായ്പ നൽകിയിരിക്കുന്നത്. ഭൂമി വില നിർണയിക്കുന്ന ബാങ്ക് ഭരണ സമിതിയിലെ രണ്ടംഗങ്ങളാണ്. അവർ തന്നെ അവരുടെ ബന്ധുക്കൾക്ക് വേണ്ടി ഭൂമിയുടെ മതിപ്പ് വില പെരുപ്പിച്ച് കാണിച്ച് വലിയ തുക വായ്പ നൽകി. ഈ വായ്പകളും തിരിച്ചടച്ചിട്ടില്ല.

Story Highlights: cpim action moospet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here