നായയെ കെട്ടിവലിച്ച സംഭവം; വാഹനയുടമ അറസ്റ്റില്‍

കോട്ടയം അയര്‍കുന്നത്ത് കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ വാഹനയുടമ അറസ്റ്റിലായി. കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. അവശനിലയിലായ നായ ചത്തതായി കണ്ടെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കൂട് തകര്‍ന്നതിനാല്‍ ഗൃഹനാഥന്‍ നായയെ ശനിയാഴ്ച രാത്രി വാഹനത്തിന് പിന്നില്‍ കെട്ടി ഇടുകയായിരുന്നു. ഇത് അറിയാതെയാണ് മകന്‍ ജെഹു തോമസ് ഞായറാഴ്ച രാവിലെ വാഹനവുമായി പുറത്ത് പോയത്.
Read Also: തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് മൊഴി
വീട്ടുകാര്‍ പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയെങ്കിലും അതിന് മുന്‍പ് തന്നെ നായ ചത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് അയര്‍ക്കുന്നം പൊലീസ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെയാണ് നായയെ വാഹനത്തില്‍ കെട്ടിവലിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. അയര്‍ക്കുന്നം- ളാക്കാട്ടൂര്‍ റോഡിലെ തേലാമറ്റം എന്ന സ്ഥലത്ത് വച്ചാണ് നായയെ കെട്ടിവലിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്നവര്‍ സംഭവം കണ്ടിരുന്നു. വായനശാലയുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിവലിക്കുകയാണെന്ന് വ്യക്തമായത്.
Story Highlights: incident where dog tied up and dragged Vehicle owner arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here