കെട്ടിട നിർമാണ സാമഗ്രികൾ വാങ്ങിയതിനുള്ള പണം നൽകാൻ വൈകി; യുവാവിനെ പൂട്ടിയിട്ട് കടയുടമ

തിരുവനന്തപുരത്ത് യുവാവിനെ പൂട്ടിയിട്ടു. കെട്ടിട നിർമാണ സാമഗ്രികൾ വാങ്ങിയതിനുള്ള പണം നൽകാൻ വൈകിയെന്നാരോപിച്ച് കടയുടമയാണ് യുവാവിനെ പൂട്ടിയിട്ടത്. വിഴിഞ്ഞത്താണ് സംഭവം.
തിരുമല സ്വദേശി അഗസ്റ്റിനെയാണ് ഉച്ചക്കടയിലെ കടയുടമ രാജേന്ദ്രനും കുടുംബവും പൂട്ടിയിട്ടത്. കെട്ടിട നിർമാണ സാമഗ്രികൾ വാങ്ങിയതിനുള്ള പണം നൽകാൻ അഗസ്റ്റിൻ വൈകി. ഇതിൽ പ്രകോപിതനായായിരുന്നു രാജേന്ദ്രന്റെ നടപടി. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പൂട്ട് തകർത്ത് അഗസ്റ്റിനെ പുറത്തിറക്കുകയുമായിരുന്നു. സംഭവത്തിൽ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: man locked in vizhinjam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here