ടോക്യോ ഒളിമ്പിക്സ്: 13കാരിയും 57കാരനും മെഡൽ നേടിയ ദിനം

ടോക്യോ ഒളിമ്പിക്സിൽ ജപ്പാൻ്റെ 13 വയസ്സുകാരിക്ക് സ്വർണമെഡൽ. മോമിജി നിഷിയ എന്ന കൗമാര താരമാണ് വനിതകളുടെ സ്കേറ്റ്ബോർഡിംഗ് മത്സരത്തിൽ സ്വർണം നേടിയത്. ജപ്പാൻ്റെ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണമെഡൽ ജേതാവാണ് മോമിഷി. ഇത്തവണ മുതലാണ് വനിതകളുടെ സ്കേറ്റ്ബോർഡിംഗ് ഒളിമ്പിക്സ് മത്സരയിനം ആക്കിയത്. ഇതോടെ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഈയിനത്തിൽ സ്വർണം നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ജപ്പാൻ താരം സ്വന്തമാക്കി. ( Momiji Nishiya Abdullah Rashidi )
ബ്രസീലിൻ്റെ 13 വയസ്സുകാരി റയ്സ്സ ലീൽ ആണ് വെള്ളി നേടിയത്. ജപ്പാൻ്റെ തന്നെ ഫുന നകയമയ്ക്കാണ് വെങ്കലം. 16 വയസ്സുകാരിയാണ് താരം.
13 വയസ്സുകാരി മെഡൽ നേടിയ അതേ ദിവസം തന്നെ 57കാരനും ഒളിമ്പിക്സ് മെഡൽ കഴുത്തിലണിഞ്ഞു. കുവൈത്ത് ഷൂട്ടർ അബ്ദുല്ല അൽ റഷീദിയാണ് 57 ആം വയസ്സിൽ മെഡൽ നേടി ലോകത്തെ ഞെട്ടിച്ചത്. പുരുഷന്മാരുടെ സ്കീറ്റ് മത്സരത്തിൽ 46 പോയിൻ്റ് നേടിയ അൽ റഷീദി അമേരിക്കയുടെ വിൻസൻ്റ് ഹാങ്കോക്കിനും ഡെന്മാർക്കിൻ്റെ ജെസ്പെർ ഹാൻസെനും പിന്നിൽ മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തു. വിൻസൻ്റ് ഹാങ്കോക്ക് 59 പോയിൻ്റുമായി ഒളിമ്പിക്സ് റെക്കോർഡ് കുറിച്ചപ്പോൾ ഹാൻസന് 55 പോയിൻ്റാണ് ഉള്ളത്.
Read Also: ടോക്യോ ഒളിമ്പിക്സ്: 200 മീറ്റർ ബട്ടർഫ്ലൈസിൽ സജൻ പ്രകാശ് പുറത്ത്
2016 റിയോ ഒളിമ്പിക്സിൽ സ്വതന്ത്ര അത്‌ലറ്റായി മത്സരിച്ച റഷീദി അന്നും വെങ്കലം നേടിയിരുന്നു. 1996, 2000, 2004, 2008, 2012 ഒളിമ്പിക്സുകളിലും റഷീദി മത്സരിച്ചിട്ടുണ്ട്.
അതേസമയം, മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈസിൽ സെമി കാണാതെ പുറത്തായി. ഹീറ്റ്സിൽ നാലാമതാണ് താരം ഫിനിഷ് ചെയ്തത്. 1:57:22 ആണ് സജൻ്റെ സമയം. രണ്ടാം ഹീറ്റിലാണ് സജൻ നാലാമത് ഫിനിഷ് ചെയ്തത്. ആകെ അഞ്ച് ഹീറ്റുകളിൽ മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിഫൈനൽ യോഗ്യത നേടുക. ഇതിനുള്ളിൽ ഉൾപ്പെടാൻ താരത്തിനു സാധിച്ചില്ല.
Story Highlights: Momiji Nishiya and Abdullah Al Rashidi wins olympic medals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here