ടോക്യോ ഒളിമ്പിക്സ്: 200 മീറ്റർ ബട്ടർഫ്ലൈസിൽ സജൻ പ്രകാശ് പുറത്ത്

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈസിൽ സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ നാലാമതാണ് താരം ഫിനിഷ് ചെയ്തത്. 1:57:22 ആണ് സജൻ്റെ സമയം. രണ്ടാം ഹീറ്റിലാണ് സജൻ നാലാമത് ഫിനിഷ് ചെയ്തത്. ആകെ അഞ്ച് ഹീറ്റുകളിൽ മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിഫൈനൽ യോഗ്യത നേടുക. ഇതിനുള്ളിൽ ഉൾപ്പെടാൻ താരത്തിനു സാധിച്ചില്ല.
അതേസമയം, പുരുഷന്മാരുടെ 69-75 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ ആശിഷ് കുമാർ എർബിയെക്കെ തോഹെറ്റയോട് 5-0നു പരാജയപ്പെട്ടു. ആശിഷിന് 28 പോയിൻ്റ് വീതവും തോഹെറ്റയ്ക്ക് 29 പോയിൻ്റ് വീതവുമാണ് അഞ്ച് ജഡ്ജുമാരും നൽകിയത്.
Read Also: ഒളിമ്പിക്‌സ്: ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന ഇന്നത്തെ മത്സരങ്ങൾ
നേരത്തെ, പുരുഷ അമ്പെയ്ത്തിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്ത്. ദക്ഷിണ കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്. കിം യെ ഡെയ്ക്ക്, കിം വൂജിൻ, ഓഹ് യിൻയേക് സഖ്യമാണ് ഇന്ത്യയെ തോൽപ്പിച്ചത്. 6-0 ആണ് സ്‌കോർ നില. ഖസാകിസ്ഥാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ എത്തിയത്. 6-2 ആയിരുന്നു പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ സ്‌കോർ.
Story Highlights: tokyo olympics sajan prakash out