Advertisement

ഒളിമ്പിക്‌സ്: ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന ഇന്നത്തെ മത്സരങ്ങൾ

July 26, 2021
Google News 4 minutes Read
Olympics India Today

ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ പുരുഷ ടീം ക്വാർട്ടർ ഫൈനലിലെത്തി. പ്രവീൺ ജാദവ്, തരുൺ ദീപ് റായ്, അതാനു ദാസ് എന്നിവരടങ്ങുന്ന സഖ്യം ഖസാകിസ്ഥാൻ ടീമിനെയാണ് പ്രീ-കാ്വാർട്ടറിൽ തോൽപ്പിച്ചത്. 6-2 സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഫെൻസിംഗിൽ ഇന്ത്യയുടെ ഭവാനി ദേവി റൗണ്ട് ഓഫ് 64 ജയിച്ച്, റൗണ്ട് ഓഫ് 32 വിലേക്ക് കടന്നു.

ടേബിൾ ടെന്നിസിൽ അജന്താ കമാൽ പോർച്ചുഗൽ താരത്തെ നേരിടുകയാണ്. ഇന്ന് വനിതകളുടെ ഹോക്കി മത്സരം നടക്കും. ഇന്നലെ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

മലയാളി താരം സജിൻ പ്രകാശ് നീന്തൽ കുളത്തിൽ ആദ്യമായി മത്സരിക്കാനിറങ്ങും. സജിൻ പ്രകാശ് ഇന്ത്യയിൽ നിന്നും ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടിയ ആദ്യ താരമാണ്.

Story Highlights: Olympics India Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here