ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോൾ തയ്യാറാക്കും ; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോൾ തയ്യാറാക്കുമെന്ന് മന്ത്രി ആർ ബിന്ദു. പ്രോട്ടോകോൾ തയ്യാറാക്കുന്നതിന് വിദഗ്‌ധ സമിതിയെ രൂപീകരിച്ചു. റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്ന് നിർദേശിച്ചതായും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
ട്രാൻസ്ജെൻഡേഴ്സിന് ആരോഗ്യ ഇൻഷുറൻസ് പരിഗണനയിലാണെന്നും ലൈഫ് പദ്ധതിയിൽ മുൻഗണന നൽകുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് വിളിച്ച് ചേർത്ത യോഗം പരിശോധിച്ചിരുന്നു.
ട്രാന്‍സ് യുവതി അനന്യ ആത്മഹത്യ ചെയ്തത് ശസ്ത്രക്രിയയിലെ പിഴവുകളാണെന്ന് ചൂണ്ടിക്കാട്ടി അനന്യയുടെ സുഹൃത്തുക്കള്‍ റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ്
അനന്യ ആത്മഹത്യ ചെയ്തത്.
Read Also:അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യ; ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും
അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശസ്ത്രക്രിയ വിജയകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Prepare protocol for gender reassignment surgery; Minister R. Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here