Advertisement

ഇലഞ്ഞിയിലെ കള്ളനോട്ട് നിർമ്മാണം ; മുഖ്യപ്രതി പിടിയിൽ

July 27, 2021
Google News 2 minutes Read
police

എറണാകുളം ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണം നടത്തിയ കേസിലെ മുഖ്യപ്രതി മധുസൂദനൻ കസ്റ്റഡിയിൽ. ഒളിവിൽ പോയ മധുസൂദനനെ അങ്കമാലിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ അഞ്ച് മണി മുതൽ തുടങ്ങിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കൊപ്പം മറ്റ് പ്രതികളായ വണ്ടി പെരിയാർ സ്വദേശി ആനന്ദ്, നെടുക്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി ഫൈസൽ, തൃശൂർ സ്വദേശി ജിബി എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. പൊലീസ് പരിശോധനയിൽ ഏഴ് ലക്ഷത്തിലധികം രൂപയും കള്ളനോട്ട് യന്ത്രവും പൊലീസ് പിടിച്ചെടുത്തു.

Read Also: സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ടടി; ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്തു

സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം.

Story Highlights: Fake Note Found; The main accused has been arrested


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here