Advertisement

ടോക്യോ ഒളിമ്പിക്സ്; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ

July 27, 2021
Google News 0 minutes Read

ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്‍മൂഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ട്രിയതലോണില്‍ ആണ് സ്വര്‍ണം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈക്കിളിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണില്‍ ഒളിമ്പിക്സിലെ ഏറ്റവും പാടുള്ള മത്സരങ്ങളില്‍ ഒന്നാണ്. ഇതില്‍ വമ്പൻ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്‍ണം സ്വന്തമാക്കിയത്.

ഫ്ലോറയ്ക്ക് 2008 ഒളിമ്പിക്സിൽ റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല, സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്ന് 2012 ല്‍ 45 മത് ആയിരുന്നു. ഇത്തവണ 18.32 മിനിറ്റില്‍ നീന്തലും 1 മണിക്കൂര്‍ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും 33 മിനിറ്റില്‍ ഓട്ടവും പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

അവിടെ നിന്നാണ് ഫ്ലോറ തന്റെ രാജ്യത്തിന്റെ ദേശീയ ഗാനം ടോക്കിയോയില്‍ പാടി കേള്‍പ്പിച്ചത്. 18.32 മിനിറ്റില്‍ നീന്തലും 1 മണിക്കൂര്‍ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും 33 മിനിറ്റില്‍ ഓട്ടവും പൂര്‍ത്തിയാക്കിയ ഫ്ലോറ റേസ് പൂര്‍ത്തിയാക്കിയത് ബ്രിട്ടന്റെ ജോര്‍ജിയ ടൈലര്‍ ബ്രോണിന് ആണ് വെള്ളി. ഇവര്‍ 1 മണിക്കൂര്‍ 56 മിനിറ്റ് 50 സെക്കന്റില്‍ റേസ് പൂര്‍ത്തിയാക്കി.അമേരിക്കയുടെ കെയ്റ്റി സഫെര്‍സ് വെങ്കലവും നേടി. ഇവര്‍ 1 മണിക്കൂര്‍ 57 മിനിറ്റ് .03 സെക്കന്റില്‍ റേസ് പൂര്‍ത്തിയാക്കി.

Story Highlights: Supreme Court Collegium recommends 6 new judges to Kerala High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here