Advertisement

കൂടുതൽ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യങ്ങളുമായി കുഞ്ചത്തണ്ണി ഹോളി ഫാമിലി സ്‌കൂൾ

July 27, 2021
Google News 1 minute Read
school

കൂടുതൽ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യം നൽകി ഇടുക്കി കുഞ്ചത്തണ്ണി ഹോളി ഫാമിലി സ്‌കൂൾ. മൂന്നാമത്തെ കുട്ടിക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സൗജന്യ പഠനവും നല്‍കാൻ തീരുമാനം.

ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയുടെ പള്ളിയുടേതാണ് സ്‌കൂൾ. സ്‌കൂൾ മാനേജ്‌മെന്റാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് തീരുമാനമെന്നും ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്നാണ് സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപത ഇന്നലെ പ്രഖ്യാപിച്ചത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.

Story Highlights: Idukki kunchithanny holy family public school,scholarship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here