മൃഗങ്ങളോട് വീണ്ടും ക്രൂരത; കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന ഗർഭിണിയായ പശു ചത്തു; ദൃശ്യങ്ങൾ 24ന്

മൃഗങ്ങളോട് വീണ്ടും ക്രൂരത. പൊള്ളാച്ചിയിൽ നിന്ന് കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന പശു ചത്തു. ഗർഭിണിയായ പശു ഉൾപ്പെടെ മൂന്ന് പശുക്കളെയും രണ്ട് കുഞ്ഞിനെയും കൊണ്ടുവന്നത് ഇടുങ്ങിയ വാഹനത്തിലാണ്. കൊച്ചിയിൽ എത്തിയപ്പോഴാണ് പശു ചത്തത്.
ഒരു പശു വഴി മധ്യേ പ്രസവിച്ചു. പ്രസവിച്ച പശുവിന്റെയും കുഞ്ഞിന്റെയും നില ഗുരുതരമാണ്. മൃഗഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകുകയാണ്.
കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. പൊള്ളാച്ചിയിൽ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പശുക്കളെ കൊല്ലത്തേക്ക് കൊണ്ടുപോയത്. യാത്രാ മധ്യേ പശു പ്രസവിക്കുന്നതിന് വേണ്ടിയുള്ള ബുദ്ധിമുട്ടികൾ പ്രകടിപ്പിച്ചു. തുടർന്ന് കുംബളത്ത് വണ്ടി നിർത്തി പശുവിനെ പുറത്തിറക്കുകയായിരുന്നു. തുടർന്ന് പശു പ്രസവിച്ചു. എന്നാൽ പ്രസവത്തിനിടെ ഗർഭപാത്രമടക്കം പശുവിന്റെ അകത്ത് നിന്ന് പുറത്തേക്ക് വന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രസവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പശുവിനെ ഇത്ര ദൂരം യാത്ര ചെയ്യിച്ചതെന്നാണ് ആരോപണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശു യാത്രാ ദുരിതത്തെ തുടർന്നാണ് ചത്തത്.
Read Also: കൗതുകമായി കുള്ളൻ പശു; മാണിക്യത്തിൻറെ റെക്കോർഡ് റാണി തകർക്കുമോ?
പശു വണ്ടിയിൽ നിന്ന് വീണുവെന്നും വീണയുടൻ പ്രസവിക്കുകയുമായിരുന്നുവെന്നും സംഭവം കണ്ട പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ അറിയിക്കുകയും, പൊലീസ് പ്രദേശത്ത് എത്തിയാണ് മൃഗഡോക്ടർമാരുടെ സംഘത്തെ അറിയിച്ചത്.
Story Highlights: cruelty to cow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here