ടോക്യോ ഒളിമ്പിക്സ്: ടെന്നീസിൽ സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം

ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്. മൂന്നാം റൗണ്ട് മത്സരത്തിൽ അഞ്ചാം സീഡായ സിറ്റ്സിപാസിനെ 6-2, 6-7, 2-6 എന്ന സ്കോറുകൾക്കാണ് ഹുംബെർട്ട് അട്ടിമറിച്ചത്. ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയ സിറ്റ്സിപാസ് ആദ്യ സെറ്റ് 30 മിനിട്ടിനുള്ളിൽ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ഫ്രഞ്ച് താരം ആവേശജയം സ്വന്തമാക്കുകയായിരുന്നു. 2020 നവംബറിൽ നടന്ന പാരിസ് മാസ്റ്റേഴ്സിൽ രണ്ടാം സീഡ് ആയിരുന്ന സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയ താരമാണ് ഹുംബർട്ട്. (Stefanos Tsitsipas Ugo Humbert)
രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ താരങ്ങൾ മത്സരം ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കിയ ഹുംബെർട്ട് മൂന്നാം സെറ്റ് അനായാസമാണ് സ്വന്തമാക്കിയത്. എന്നാൽ, മൂന്നാം സെറ്റിനു മുൻപ് കണ്ണങ്കാലിനു പരുക്കേറ്റ ഗ്രീക്ക് താരം വൈദ്യ സഹായം തേടിയിരുന്നു. ഇത് സിറ്റ്സിപാസിൻ്റെ മത്സരത്തിൽ കാണാൻ സാധിച്ചു.
Read Also: പിന്നിൽ നിന്ന് തിരിച്ചടിച്ച് ജോക്കോവിച്ച്; എപ്പിക് ഫൈനലിൽ സിറ്റ്സിപാസ് പൊരുതിവീണു
കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച താരമായിരുന്നു സിറ്റ്സിപാസ്. ലോക ഒന്നാം നമ്പർ താമായ നൊവാക് ജോക്കോവിച്ചിനെതിരെ മികച്ച പോരാട്ടം കാഴ്ച വച്ച സിറ്റ്സിപാസ് പൊരുതിയാണ് കീഴടങ്ങിയത്. പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പർ താരം അഞ്ചാം സീഡ് താരത്തിൻ്റെ വെല്ലുവിളി മറികടന്നത്. സ്കോർ (6)6-7 2-6 6-3 6-2 6-4. ഇതോടെ 19 ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളിലേക്കും ജോക്കോവിച്ച് എത്തി. 20 വീതം ഗ്രാൻഡ് സ്ലാമുകൾ നേടിയ റാഫേൽ നദാലും റോജർ ഫെഡററുമാണ് ഇനി ജോക്കോവിച്ചിനു മുന്നിലുള്ളത്. ഒപ്പം ഓപ്പൺ യുഗത്തിൽ നാല് ഗ്രാൻഡ്സ്ലാമുകളും രണ്ട് തവണ നേടിയ ആദ്യ താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തം പേരിലാക്കി.
ടൈ ബ്രേക്കറിൽ ആദ്യ സെറ്റ് നേടിയ സിറ്റ്സിപാസ് അനായാസം രണ്ടാം സെറ്റും നേടിയതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ, മൂന്നാം സെറ്റ് മുതൽ തിരിച്ചടിച്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമെന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. നീണ്ട മത്സരത്തിൻ്റെ അവസാനത്തേക്കു വരെ ഊർജ്ജം സംഭരിച്ചുവച്ച ജോക്കോവിച്ച് അവിടെയാണ് സിറ്റ്സിപാസിനെ പൂർണമായും കീഴടക്കിയത്.
Story Highlights: Stefanos Tsitsipas defeated Ugo Humbert Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here