ദേശീയതലത്തില്‍ വീണ്ടും മൂന്നാം മുന്നണി രൂപീകരണ നീക്കം സജീവം

ദേശീയ തലത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മൂന്നാം മുന്നണി രൂപീകരണ നീക്കം സജീവമാകുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്‍ നിര്‍ത്തിയാണ് മൂന്നാം മുന്നണി നീക്കം. ഓഗസ്റ്റ് 1 ന് ഗുരുഗ്രാമില്‍ നടക്കുന്ന നിതീഷ് കുമാര്‍- ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല കൂടിക്കാഴ്ചയില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടത പക്ഷപാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം.
ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തിലാണ് നിതീഷിന്റെ നീക്കം. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ എന്ന രീതിയില്‍ സംഘടിച്ച് കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണിയാകുക എന്നതാണ് ലക്ഷ്യം.
Read Also: 2024നായി മുന്നണി നീക്കം; കോണ്‍ഗ്രസിനെ ഒഴിവാക്കാനാകില്ല: ശരത് പവാര്‍
ഓഗസ്റ്റ് ഒന്നിന് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇതിനായി ആലോചനാ യോഗം നടക്കും. യോഗ തിരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കൂട്ടായ്മ വിപുലമാക്കുക. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളെയും ഇടത് പാര്‍ട്ടികളെയും കൂട്ടായ്മയുടെ ഭാഗമാകാനാണ് ഇപ്പോഴത്തെ തീരുമാനം.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ അടക്കമുള്ള പാര്‍ട്ടികളും നിതീഷ് നേത്യത്വം നല്‍കുന്ന കൂട്ടായ്മയുടെ ഭാഗം ആയേക്കും. നിതീഷിനെ എന്‍.ഡി.എ യില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പാര്‍ട്ടി ചര്‍ച്ചകളും ആരംഭിച്ചു എന്നാണ് വിവരം. എന്നാല്‍ നടക്കുന്നത് മൂന്നാം മുന്നണി നീക്കമാണെന്ന വിവരത്തെ സ്ഥിരീകരിക്കാന്‍ ജെഡിയു തയ്യാറായില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here