Advertisement

വയറു വേദന, ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

July 29, 2021
Google News 0 minutes Read

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറു വേദനയെ തുടര്‍ന്നാണ് ഛോട്ടാ രാജനെ എയിംസിലേക്ക് മാറ്റിയത്. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി വിട്ടത്. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 61കാരനായ ഛോട്ടാ രാജന്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിച്ച്‌ കഴിയുകയാണ്. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. 70 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here