Advertisement

മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

July 29, 2021
Google News 2 minutes Read
educational Reservation

അഖിലേന്ത്യാ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ഒബിസി വിഭാഗത്തിന് 27ശതമാന സംവരണം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ( educational Reservation ) ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കാണ് സംവരണം നല്‍കുന്നത്.

ചരിത്രപരമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളിലുമായി 5500ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണത്തിന്റെ ഗുണഫലം ലഭിക്കും. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീന്‍ കത്തോലിക്ക, എസ്‌ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംവരണം.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണം; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് സംസ്ഥാനത്തെ ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ക്ക് 28 ശതമാനം സീറ്റുകളിലും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ക്ക് 30 ശതമാനം സീറ്റുകളിലും സംവരണം നല്‍കുന്നു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 20 ശതമാനം സംവരണം ആണ് അനുവദിക്കുന്നത്. എസ്ഇബിസി വിഭാഗത്തിന് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ 30 ശതമാനവും പ്രൊഫഷണല്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 9 ശതമാനവും സംവരണം അനുവദിക്കുന്നു. എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 5ശതമാനം സംവരണം ആണ് അനുവദിക്കുന്നത്.

Story Highlights: educational Reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here