ഇലഞ്ഞി കള്ളനോട്ട് കേസ്; എന്‍ഐഎ വിവരശേഖരണം നടത്തി

പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ എന്‍ഐഎ വിവരശേഖരണം നടത്തി. അന്തര്‍സംസ്ഥാന ബന്ധമുള്ള കേസില്‍ വിധ്വംസക സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നത് പൊലീസ് പരിശോധിക്കും. ഇതിനിടെ സംഘത്തിന്റെ ബുദ്ധികേന്ദ്രം നെടുങ്കണ്ടം സ്വദേശി സുനില്‍കുമാറാണെന്നും തമിഴ്നാട്ടില്‍ വിപുലമായ നെറ്റ്വര്‍ക്ക് ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വണ്ടിപ്പെരിയാറിലെ ഒരു ഓഫ്സെറ്റ് പ്രസ്സില്‍ ജോലി ചെയ്ത് പോരവെയാണ് നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍ കള്ളനോട്ടടിയിലേക്ക് തിരിയുന്നത്. വര്‍ഷങ്ങളായി ഇതേ കുറ്റകൃത്യം തുടരുന്ന സുനില്‍കുമാറാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇലഞ്ഞിയിലെ കള്ളനോട്ടടി ആസൂത്രണം ചെയ്തത് പത്തനംതിട്ട സ്വദേശി മധുസൂധനന്‍ ആണ്. സംഘത്തിന് തമിഴ്നാട്ടിലും വിപുലമായ നെറ്റ്വര്‍ക്ക് ഉണ്ടെന്നും തമിഴ്നാട്ടിലെ കാര്യങ്ങള്‍ ഏകോപിപ്പിച്ചത് മറ്റൊരു പ്രതിയായ തങ്കമുത്തുവാണെന്നും അന്വേഷണസംഘം പറയുന്നു.
Read Also:ഇലഞ്ഞിയിലെ കള്ളനോട്ട് നിർമ്മാണം ; മുഖ്യപ്രതി പിടിയിൽ
അതേസമയം ഇലഞ്ഞിയിലെ വാടക കരാര്‍ തീരും മുന്‍പ് കോടികളുടെ കള്ളനോട്ടുകള്‍ അടിച്ചിറക്കാന്‍ സംഘം പദ്ധതിയിട്ടതായി വിവരമുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ കൂടുതല്‍ പേരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളുരു, ഹൈദ്രാബാദ്, തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Fake Note Found: The NIA conducted the data collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here