ഐഎസ്ആർഒ ചാരക്കേസ്; മുൻകൂർ ജാമ്യഹർജി നൽകി ആർ ബി ശ്രീകുമാർ ഹൈക്കോടതിയിൽ

നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ.ഇടക്കാല മുന്‍കൂര്‍ ജാമ്യം നേരത്തെ തന്നെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ചിരുന്നു.കേസിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ.
ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.നമ്പിനാരാണയാനുമായി യാതൊരു ബന്ധവുമില്ല കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ മറുപടി ഹർജിയിൽ കോടതി അൽപ്പ സമയത്തിനുള്ളിൽ വിധിപറയും.
അന്വേഷണം ജസ്റ്റിസ് ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം.മൂന്ന് മാസത്തിന് ശേഷം സിബിഐ നൽകിയ അന്വേഷണ പുരോഗതി വിവരങ്ങൾ സുപ്രീംകോടതി പരിശോധിച്ചശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്റ്റിസ് ജയിൻ സമിതി റിപ്പോര്‍ട്ടിൽ മാത്രം ഒതുങ്ങരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ ഗൂഡാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോര്‍ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here