Advertisement

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; ആര്‍.ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞു

July 29, 2021
Google News 1 minute Read
RB Sreekumar isro

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ ആര്‍ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യം തേടി ശ്രീകുമാര്‍ ( RB Sreekumar isro )നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. ചാരക്കേസ് ഗൂഡാലോചനയില്‍ ഏഴാം പ്രതിയാണ് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായ ആര്‍.ബി ശ്രീകുമാര്‍.

കേസില്‍ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യം ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് ശ്രീകുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് പ്രതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ കേസും പരിഗണിക്കാമെന്നാണ് കോടതി വദം കേട്ട ശേഷം ചൂണ്ടിക്കാട്ടിയത്. നേരത്തെ കേസില്‍ വാദം നടക്കുന്നതിനിടെ ഗൂഡാലോചനയില്‍ ശ്രീകുമാറിന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. ചാരക്കേസില്‍ പാകിസ്ഥാന്‍ ബന്ധമുണ്ടോ എന്ന സംശയിക്കുന്നതായും രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറലും പറയുകയുണ്ടായി. അതേസമയം തന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കാലാവധി ഇന്നവസാനിക്കുമെന്നും നമ്പി നാരായണനെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു.

ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം ജസ്റ്റിസ് ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് സുപ്രിംകോടതി നിര്‍ദ്ദേശം. മൂന്ന് മാസത്തിന് ശേഷം സിബിഐ നല്‍കിയ അന്വേഷണ പുരോഗതി വിവരങ്ങള്‍ സുപ്രീംകോടതി പരിശോധിച്ചശേഷമാണ് സിബിഐയുടെ അന്വേഷണം ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.

Read Also: ഐഎസ്ആർഒ ചാരക്കേസ്; മുൻകൂർ ജാമ്യഹർജി നൽകി ആർ ബി ശ്രീകുമാർ ഹൈക്കോടതിയിൽ


നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അന്വേഷണം സുപ്രിംകോടതി സിബിഐക്ക് വിട്ടത്.

Story Highlights: RB Sreekumar isro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here