പത്തനംതിട്ടയിൽ പതിമൂന്നുകാരിക്ക് പീഡനം; യുവാവിനെതിരെ കേസ്

പത്തനംതിട്ട ആറന്മുളയിൽ പതിമൂന്നുകാരിക്ക് പീഡനം. രണ്ടാനച്ഛന്റെ പരാതിയിൽ യുവാവിനെതിരെ ആറന്മുള പൊലീസ് കേസെടുത്തു. പെൺകുട്ടിയെയും അമ്മയെയും സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Read Also:ഭാര്യയുടെ മരണ ശേഷം തുടർന്ന പീഡനം; മൂന്നാറിൽ മകളോട് അച്ഛന്റെ ക്രൂരത
ആറന്മുള നാൽക്കാലിക്കൽ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിൽ പരാതി നൽകിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി. പെൺകുട്ടിയുടെ വീടുമായി അടുപ്പമുള്ള ലോറി ഡ്രൈവറായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ട്. സർക്കാർ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം കേസിൽ പ്രതി ചേർക്കുന്ന കാര്യം തീരുമാനിക്കും.
Story Highlights: Girl raped in arammula
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here