Advertisement

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരം ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം

July 30, 2021
Google News 2 minutes Read
Javad Forough terrorist Korean

ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരം ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം. പത്ത് മീറ്റർ എയർ റൈഫിൾസ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരം ജവാദ് ഫറൂഖിയെയാണ് കൊറിയയുടെ ജിങ് ജോങ്- ഓഹ് ഭീകരവാദിയെന്ന് വിളിച്ചത്. ഒരു ഭീകരവാദി എങ്ങനെയാണ് സ്വർണ്ണം നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഇറാനിലെ ഭീകരസംഘടന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിലെ അംഗമായ ഒരാൾക്ക് ഒളിമ്പിക്‌സിൽ മത്സരിക്കാൻ അനുമതി നൽകിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും അദ്ദേഹം വിമർശിച്ചു. (Javad Forough terrorist Korean)

Read Also: ടോക്യോ ഒളിമ്പിക്സ്: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ സഹോദരൻ ഹൈ ജമ്പ് ഫൈനൽസിൽ

യുണൈറ്റഡ് ഫോർ നാവിദ് എന്ന സന്നദ്ധസംഘടനയും ഇക്കാര്യത്തിൽ പ്രതികരിച്ചു. ഭരണകൂട വിമർശനത്തിന് കൊലചെയ്യപ്പെട്ട ഇറാനിയൻ ബോക്സിംഗ് താരം നവീദ് അഫ്കാരിയ്ക്ക് നീതി ആവശ്യപ്പെട്ട് രൂപപ്പെടുത്തിയ സംഘടനയാണ് ഇത്. ‘ഇറാൻ താരമായ ജവാദ് ഫറൂഖിയ്ക്ക് ഒളിമ്പിക്സ് സ്വർണ മെഡൽ നൽകാനുള്ള തീരുമാനം ഇറാൻ കായികലോകത്തിനും രാജ്യാന്തര കായികരംഗത്തിനും ഒരു മഹാവിപത്താണ്. രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയുടെ മതിപ്പിനും അത് കളങ്കമുണ്ടാക്കും. 41കാരനായ ഫറൂഖി ഏറെക്കാലമായി തീവ്രവാദ സംഘടയിൽ അംഗമാണ്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് വർഷങ്ങളായി ആളുകളെ കൊന്നൊടുക്കുകയാണ്. ലബനോനിലെയും സിറിയയിലെയും ഇറാഖിലെയും സിറിയയിലെയും നിരപരാധികളെ കൊലപ്പെടുത്തുകയാണ്. അമേരിക്ക രൂപീകരിച്ച ഒരു തീവ്രവാദ സംഘടനയാണ് അത്. വിഷയത്തിൽ എത്രയും വേഗം അന്വേഷണം നടത്തി അന്വേഷണം കഴിയുന്നത് വരെ മെഡൽ അയോഗ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- വാർത്താകുറിപ്പിലൂടെ സംഘടന പറഞ്ഞു.

അതേസമയം, സിറിയയിൽ നഴ്സായി ജോലി ചെയ്യുന്ന താൻ ആശുപത്രിയിലെ ഒഴിഞ്ഞ ഹാളിൽ നിന്നാണ് ഷൂട്ടിങ് പഠിച്ചതെന്നാണ് ഫറൂഖിയുടെ വിശദീകരണം. അതിനു മുൻപ് പിസ്റ്റൾ കണ്ടിട്ടുപോലുമില്ലെന്നും ഒളിമ്പിക്സിനു മുൻപ് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആറു തവണ ഒളിമ്പിക്‌സിൽ മെഡൽ നേടിയുള്ള താരമാണ് ജിങ് ജോങ്- ഓഹ് ടോക്യോ ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് യോഗ്യതാ ഘട്ടം കടക്കാനായില്ല.

അതേസമയം, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ സഹോദരൻ ടോക്യോ ഒളിമ്പിക്സ് ഹൈ ജമ്പ് ഫൈനൽസിൽ പ്രവേശിച്ചു. മിച്ചൽ സ്റ്റാർക്കിൻ്റെ അനുജൻ ബ്രാണ്ടൻ സ്റ്റാർക്ക് ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് ഫൈനൽസിലേക്ക് യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയായ 2.28 അനായാസം മറികടന്നാണ് അനിയൻ സ്റ്റാർക്ക് ഫൈനൽസ് യോഗ്യത നേടിയത്. കോമൺവെൽത്ത് സ്വർണമെഡൽ ജേതാവാണ് ബ്രാണ്ടൻ. ഞായറാഴ്ചയാണ് പുരുഷ ഹൈ ജംപ് ഫൈനൽസ്.

Story Highlights: Iran’s Javad Forough terrorist Korean shooter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here