ഓട്സ് കൊണ്ടൊരു മസാല ദോശ

മസാല ദോശ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ കുറച്ച് വ്യത്യസ്‍തമായ ഒരു മസാല ദോശ പരീക്ഷിച്ചാലോ. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു മസാല ദോശ. വളരെ വേഗത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്.
ചേരുവകൾ
- ഓട്സ് – 1/2 കപ്പ്
- തൈര് – 1/2 കപ്പ്
- ഉരുള കിഴങ്ങ് പുഴുങ്ങിയത് – 3
- കാരറ്റ് പുഴുങ്ങിയത് – 1
- കടുക് – 1/2 ടീ സ്പൂൺ
- സവാള – 1
- പച്ചമുളക് – 3
- ഇഞ്ചി – 1 ചെറിയ കഷ്ണം
- ചെറുപയർ പരിപ്പ് – 1/2 ടീ സ്പൂൺ
- നെയ്യ് – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് വറുത്ത് പൊടിക്കുക. അതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. ഡിസോഹ മാവ് പരുവത്തിൽ വെള്ളം ചേർത്ത് നന്നയി മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് പച്ചമുളക്, ഇഞ്ചി, ചെറുപയർ പരിപ്പ് എന്നിവ ചേർതജ്റ് വഴറ്റുക. ശേഷം കാരറ്റ്, കിഴങ്ങ് എന്നിവ ചേർത്ത് മൂടി വച്ച് വേവിക്കുക. ശേഷം അതിലേക്ക് 1 ടീസ്പൂൺ നെയ്യും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. മസാല തയാർ.
സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരാതി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.
Story Highlights: Recipe of Oats Masala Dosa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here