Advertisement

ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്

July 30, 2021
Google News 1 minute Read

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അമ്പെയ്ത്ത് പ്രതീക്ഷ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോടാണ് പരാജയപ്പെട്ടത്. തോല്‍വി 6-0 നാണ്. ദീപികയുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യം തെറ്റി. സമര്‍ദത്തിന് വഴങ്ങിയാണ് തോല്‍വി.

യോഗ്യത ഘട്ടം തന്നെ റെക്കോര്‍ഡിട്ടാണ് ആന്‍സാന്‍ കടന്നത്. ആന്‍സാന്‍ ജയിക്കുമെന്ന പ്രതീക്ഷ ദക്ഷിണ കൊറിയയ്ക്കുണ്ടായിരുന്നു. ടോക്യോയില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ താരം നേരത്തെ തന്നെ നേടിയിരുന്നു. മിക്‌സഡ്, ഗ്രൂപ്പ് ഇനങ്ങളിലാണ് വിജയം. മൂന്ന് സെറ്റുകളില്‍ 7 പോയിന്റ് നേടി ദീപിക തോല്‍വി വഴങ്ങി. ഇന്ത്യയുടെ തന്നെ അതാനു ദാസ് പുരുഷ സിംഗിള്‍സില്‍ മത്സരിക്കുന്നുണ്ട്. ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയാണ്. ദീപിക കെസീനയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലായിരുന്നു.

Read Also: ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു; ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും

അതേസമയം വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു. ക്വാര്‍ട്ടറില്‍ 69 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. സെമി ഫൈനലില്‍ കടന്നതോടെയാണ് ലോവ്‌ലിന മെഡലുറപ്പിച്ചതി.

ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണ് ലോവ്‌ലിനയുടെതായി ഉണ്ടാകുക. വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗം മത്സരത്തില്‍ ആദ്യ റൗണ്ടില്‍ കൃത്യമായ മേധാവിത്വം താരം പുലര്‍ത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ അഞ്ച് ജഡ്ജുമാരും 10 പോയിന്റ് താരത്തിന് നല്‍കി. ആദ്യ റൗണ്ടില്‍ മൂന്ന് പേരാണ് താരത്തിന് 10 പോയിന്റ് നല്‍കിയത്. കൃത്യമായ പഞ്ചുകളും ഹുക്കുകളുമായിരുന്നു ലോവ്‌ലിനയുടെ ശക്തി. ലോവ്‌ലിനയുടെ ഇന്ത്യ മെഡലിന് അരികെ എത്തിയിരിക്കുന്നു. അവസാന റൗണ്ടില്‍ നാല് ജഡ്ജുകളും 10 പോയിന്റ് താരത്തിന് നല്‍കി. കൃത്യമായ ആധിപത്യത്തോടെയാണ് മെഡല്‍ നേട്ടം.

Story Highlights: deepika-kumari-out-of-quarter-finals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here