ഓട്‌സിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുതേ..

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെയായി ഓട്‌സ് കഴിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. പാലിനൊപ്പവും അല്ലാതെയും രാത്രിയും രാവിലെയുമായി ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പക്ഷേ ഇതൊന്നുമല്ലാതെ ഓട്‌സിന് പല ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് മുഖസംരക്ഷണം. മുഖത്തെ അഴുക്ക് നീക്കാനും ചര്‍മം ആരോഗ്യത്തോടെയിരിക്കാനുമെല്ലാം ഓട്‌സ് മികച്ചതാണ്. ഓട്‌സിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം.(oats usages for beautiful skin)
ഓട്‌സും തൈരും
മുഖത്തെ ചര്‍മസംരക്ഷണത്തിന് മികച്ച കൂട്ടാണ് ഓട്‌സും തൈരും. ദിവസവും രാത്രി ഓട്‌സ് പൊടിച്ച് തൈരിനൊപ്പം മിക്‌സ് ചെയ്ത് മുഖത്തും കൈകളിലും കഴുത്തിലും പുരട്ടുന്നത് ചര്‍മം മിനുസമുള്ളതാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടുദിവസവമോ ഇടവിട്ടോ ഇങ്ങനെ ചെയ്യാം.
ഓട്‌സും തേനും
സൂര്യപ്രകാശമേറ്റ മുഖത്തെ ചര്‍മത്തെ സംരക്ഷിക്കാന്‍ ഓട്‌സ് പൊടി സഹായിക്കും. ഓട്‌സ് തൈരിനൊപ്പം ചേര്‍ക്കുന്നത് പോലെ തേനിനൊപ്പം ചേര്‍ത്തും മുഖത്തും കൈകളിലും പുരട്ടാം. ചര്‍മം സുരക്ഷിതമാകുന്നതോടെ മുഖത്ത് കുരു വരുന്നതും കുറയും. തേന്‍ ഉപയോഗിക്കുമ്പോള്‍ മായമില്ലാത്ത ശുദ്ധമായ തേനാണെന്ന് ഉറപ്പുവരുത്തണം. തുടര്‍ച്ചയായി ഇതുപയോഗിക്കുന്നത് വരണ്ട ചര്‍മം ഇല്ലാതാക്കി മൃദുവായതും തിളക്കമാര്‍ന്നതുമായ ചര്‍മം നല്‍കും.
ഓട്‌സും ബദാമും
ബദാമും ഓട്‌സും സമാന അളവിലെടുത്ത് പൊടിച്ച് പാലിലോ ശുദ്ധജലത്തിലോ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിക്‌സുകളെല്ലാം ഫ്രിഡ്ജില്‍ ഒരാഴ്ച വരെ സൂക്ഷിക്കാവുന്നതാണ്. ഇത് മുഖത്തും കഴുത്തിലും കൈകാലുകളിലും ദിവസവും തേക്കുന്നത് ചര്‍മ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്. മുഖക്കുരു മൂലമുള്ള പാടുകള്‍ ഒഴിവാക്കാനും സണ്‍ ടാന്‍ കുറയ്ക്കാനും ഈ ഫേസ്പാക്ക് സഹായിക്കും.
Read Also: കൗമാര പ്രായം കഴിഞ്ഞിട്ടും മുഖക്കുരു കൂടുന്നോ? ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഓട്‌സും മുള്‍ട്ടാനിമിട്ടിയും
ഓട്‌സ് പൊടിയും മുള്‍ട്ടാനിമിട്ടി പൊടിയും കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് വളരെ മികച്ചതാണ്. പേസ്റ്റ് ഉണ്ടാക്കാന്‍ പാലോ ശുദ്ധജലമോ നാരങ്ങാ നീരോ റോസ് വാട്ടറോ ഉപയോഗിക്കാം. ഈ പായ്ക്കുകളെല്ലാം ഉപയോഗിച്ച ശേഷം നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമായ ഒരു മോയ്‌സ്ചറൈസര്‍ ഉപയോഗിക്കണം.
Story Highlights: oats usages for beautiful skin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here